Quantcast

പി.വി അൻവറിന്റെ ആദ്യ വിശദീകരണയോഗം ഇന്ന്; പിന്തുണയർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ

‘ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ പുറത്തുവിടും’

MediaOne Logo

Web Desk

  • Updated:

    2024-09-29 02:30:16.0

Published:

29 Sept 2024 7:39 AM IST

pv anwar mla
X

മലപ്പുറം: സിപിഎമ്മുമായി ബന്ധം അവസാനിപ്പിച്ച പി.വി അൻവർ എംഎൽഎയുടെ ആദ്യ വിശദീകരണയോഗം ഞായറാഴ്ച വൈകിട്ട് 6.30ന് നടക്കും. നിലമ്പൂർ ബസ് സ്റ്റാൻഡ് പരിസരത്താണ് പൊതുയോഗം. മുഖ്യമന്ത്രിക്കും പൊലീസിനും സിപി.എമ്മിനും എതിരായ വിമർശനമാകും പ്രധാനമായും ഉണ്ടാവുക. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസിന് എതിരായ തെളിവുകൾ വിശദീകരണയോഗത്തിൽ പുറത്തുവിടുമെന്ന് അൻവർ ഇന്നലെ പറഞ്ഞിരുന്നു.

പുതിയ പാർട്ടി രൂപീകരിക്കുന്നതിന് മുന്നോടിയായാണ് അൻവർ പൊതുയോഗം വിളിച്ചിരിക്കുന്നത്. പൊതുയോഗത്തിലേക്ക് കൂടുതൽ ആളുകൾ എത്തിയാൽ അത് സിപിഎമ്മിന് തിരിച്ചടിയാകും.

അതേസമയം, അൻവറിനെ അനുകൂലിച്ച് പലയിടത്തും ഫ്ലക്സ് ബോർഡുകൾ ഉയർന്നു. നിലമ്പൂർ പൂക്കോട്ടുംപാടം ചുള്ളിയോട് പന്നിക്കുളത്ത് പ്രവാസി സഖാക്കളാണ് ബോർഡ് സ്ഥാപിച്ചത്. അച്ചടക്കത്തിൻ്റെ വാൾത്തല ആദ്യമുയരേണ്ടത് അൻവറിന് എതിരെയല്ല, ആഭ്യന്തര വകുപ്പിനെതിരെയാണ് എന്ന് ബോർഡിൽ പറയുന്നു. പൊലീസിൻ്റെ ആർഎസ്എസ് വൽക്കരണത്തിൽ ഉത്തരം പറയണമെന്നും ഇതിൽ വ്യക്തമാക്കുന്നു.

അൻവറിന് പിന്തുണയർപ്പിച്ച് വീടിന് മുന്നിലും ബോർഡ് ഉയർന്നു. ഒതായി ടൗൺ ബോയിസ് ആർമിയുടെ പേരിലാണ് ബോർഡ്. കൊല്ലാം, പക്ഷെ തോൽപ്പിക്കാനാവില്ലെന്ന് ബോർഡിൽ പറയുന്നു. നേരത്തെ ഒതായിയിലെ വീടിന് മുന്നിൽ അൻവറിനെതിരെ സിപിഎം ഫ്ലക്സ് ബോർഡ് സ്ഥാപിച്ചിരുന്നു.

TAGS :

Next Story