Quantcast

''ധാർമികതയെക്കുറിച്ച് പഠിപ്പിക്കേണ്ട, നിയമസഭയിൽ എപ്പോൾ വരണമെന്ന് എനിക്കറിയാം''പ്രതിപക്ഷ നേതാവിന് പി.വി അൻവറിന്റെ മറുപടി

പി.വി അൻവറിന് ജനപ്രതിനിധിയായി ഇരിക്കാൻ ആവില്ലെങ്കിൽ രാജിവെക്കണമെന്നും ബിസിനസ് നടത്താൻ അല്ലല്ലോ ജനപ്രതിനിധി ആക്കിയതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Published:

    6 Oct 2021 1:25 PM GMT

ധാർമികതയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും നിയമസഭയിൽ എപ്പോൾ വരണമെന്ന് തനിക്കറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പി.വി അൻവർ എം.എൽ.എയുടെ മറുപടി.

എങ്ങനെ പ്രവർത്തിക്കണമെന്നും തനിക്കറിയമെന്നും അതിനൊന്നും വി.ഡി സതീശന്റെ സഹായം വേണ്ടെന്നും പി.വി അൻവർ പറഞ്ഞു.

വയനാട് നിന്ന് ജയിച്ചുപോയ നിങ്ങളുടെ നേതാവ് രാഹുൽഗാന്ധി എം.പി എവിടെയാണെന്നും അദ്ദേഹം വിദേശത്ത് പോകുമ്പോൾ ഇൻറലിജൻറ്‌സിന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ഒരുകാലത്തും നിയമസഭയിൽ എത്തരുതെന്ന് കരുതി പ്രവർത്തിച്ചവർ ഇപ്പോൾ താൻ ചെല്ലാത്തതിൽ സങ്കടപ്പെടുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപക്ഷ നേതാവായ സതീശൻ തന്നെ കാര്യങ്ങൾ പഠിപ്പിക്കേണ്ടെന്നും എം.എൽ.എ പറഞ്ഞു.

പി.വി അൻവറിന് ജനപ്രതിനിധിയായി ഇരിക്കാൻ ആവില്ലെങ്കിൽ രാജിവെക്കണമെന്നും ബിസിനസ് നടത്താൻ അല്ലല്ലോ ജനപ്രതിനിധി ആക്കിയതെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞിരുന്നു.

സഭയിലെ അസാന്നിധ്യം - റൂൾസ് ഓഫ് പ്രൊസീഡർ പരിശോധിച്ചു നടപടികൾ സ്വീകരിക്കണമെന്നും എൽ.ഡി.എഫും സർക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആരോഗ്യ കാരണങ്ങളാൽ സഭയിൽ ഹാജരായില്ലെങ്കിൽ മനസിലാക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

TAGS :

Next Story