Quantcast

പി.വി. ശ്രീനിജൻ എം.എൽ.എയെ അധിക്ഷേപിച്ചതിന് സാബു.എം.ജേക്കബിനെതിരെ കേസ്

പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-01-31 19:26:36.0

Published:

1 Feb 2024 12:48 AM IST

പി.വി. ശ്രീനിജൻ എം.എൽ.എയെ അധിക്ഷേപിച്ചതിന് സാബു.എം.ജേക്കബിനെതിരെ കേസ്
X

കുന്നത്തുനാട് എം.എൽ.എ പി.വി. ശ്രീനിജിനെ ജാതീയമായും വംശീയമായും അധിക്ഷേപിച്ചുവെന്ന എം.എൽ.എയുടെ പരാതിയിൽ ട്വന്റി20 ചീഫ് കോ ഓർഡിനേറ്ററും സംസ്ഥാന അദ്ധ്യക്ഷനുമായ സാബു എം. ജേക്കബിനെതിരെ പട്ടികജാതി വർഗ പീഡന നിരോധന നിയമപ്രകാരം പുത്തൻകുരിശ് പൊലീസ് കേസെടുത്തു.

കഴിഞ്ഞ 21ന് കോലഞ്ചേരി കോളേജ് ഗ്രൗണ്ടിൽ നടന്ന പൂതൃക്ക പഞ്ചായത്ത് മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ പേരെടുത്ത് പറയാതെ എം.എൽ.എയെ ആക്ഷേപിച്ചെന്നാണ് പരാതി.

പരാതി നിയമോപദേശത്തിനായി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന് പുത്തൻകുരിശ് പൊലീസ് കൈമാറിയിരുന്നു. സാബു എം. ജേക്കബിന്റെ മൊഴി രേഖപ്പെടുത്തിയശേഷം തുടർ നടപടികളിലേയ്ക്ക് കടക്കാനാണ് പൊലീസ് തീരുമാനം. ഡിവൈ.എസ്.പി ടി.ബി. വിജയനാണ് അന്വേഷണ ചുമതല.

Watch video


TAGS :

Next Story