Quantcast

'സാബു എം.ജേക്കബിന് വേണ്ടത് കച്ചവടം മാത്രം, അതിന് കിട്ടിയ അവസാന ട്രെയിനാണ് എൻഡിഎ'; പരിഹസിച്ച് പി.വി ശ്രീനിജൻ

കച്ചവടത്തിന്‍റെ ആദ്യ സൂചന പുറത്തുവന്നു

MediaOne Logo

Web Desk

  • Published:

    24 Jan 2026 8:24 AM IST

സാബു എം.ജേക്കബിന് വേണ്ടത് കച്ചവടം മാത്രം, അതിന് കിട്ടിയ അവസാന ട്രെയിനാണ്  എൻഡിഎ; പരിഹസിച്ച് പി.വി ശ്രീനിജൻ
X

കൊച്ചി: സാബു എം ജേക്കബിനെ പരിഹസിച്ച് പി.വി ശ്രീനിജൻ എംഎൽഎ. സാബു എം.ജേക്കബിന് വേണ്ടത് കച്ചവടം മാത്രമെന്നും അതിന് കിട്ടിയ അവസാന ട്രെയിനാണ് എൻഡിഎഎന്നുമായിരുന്നു പരിഹാസം. കച്ചവടത്തിന്‍റെ ആദ്യ സൂചന പുറത്തുവന്നു. തകർന്നടിഞ്ഞ കമ്പനിയുടെ ഷെയർ കൂടിയിട്ടുണ്ട്.

സർക്കാരിനെയും തന്നെയും വിമർശിക്കുന്നത് കച്ചവട താൽപര്യങ്ങൾക്ക് വഴങ്ങാത്തതുകൊണ്ടാണെന്നും ശ്രീനിജൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ തയാറാണെന്നും കഴിഞ്ഞ അഞ്ച് വർഷത്ത പ്രവർത്തനം ജനങ്ങൾ വിലയിരുത്തുമെന്നും ശ്രീനിജൻ മീഡിയവണിനോട് പറഞ്ഞു.

എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ട്വന്‍റി-20യില്‍ നിന്ന് നേതാക്കൾ രാജിവച്ചിരുന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.



TAGS :

Next Story