ചോദ്യപേപ്പർ മാറിനൽകി; ആലപ്പുഴ എസ്ഡി കോളജ് വിദ്യാർഥികളുടെ ഒന്നാംവർഷ ബിരുദ ഫലം തടഞ്ഞു
ചോദ്യപേപ്പർ മാറിനൽകിയെന്ന് പ്രിൻസിപ്പൽ സമ്മതിക്കുകയും ചെയ്തു

ആലപ്പുഴ: ആലപ്പുഴ എസ്ഡി കോളജ് വിദ്യാര്‍ഥികളുടെ ഒന്നാം വര്‍ഷ ബിരുദ ഫലം തടഞ്ഞു. ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍വകലാശാലയുടേതാണ് നടപടി. ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന് പ്രിന്‍സിപ്പലും സമ്മതിച്ചു.
സപ്ലിമെന്ററി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് റഗുലര്‍ പരീക്ഷയുടെ ചോദ്യവും റഗുലര്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് സപ്ലിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പറുമാണ് മാറി നല്‍കിയത്. കോഡ് മാറിപ്പോയതാണ് ചോദ്യപേപ്പർ മാറിയതിന് കാരണമെന്ന് പ്രധാനാധ്യാപകൻ പറഞ്ഞു.
ഇതേ കോളജില്‍ നിന്നുതന്നെയാണ് പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തിയിരുന്നത്. ഇതിനിടെയാണ് ചോദ്യപേപ്പര്‍ മാറിനൽകിയ കാര്യം അധ്യാപകര്‍ തിരിച്ചറിയുന്നത്. സാങ്കേതിക പ്രശ്‌നങ്ങളാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് കോളജ് അധികൃതര്‍ ആദ്യം വ്യക്തമാക്കി. എന്നാൽ, പിന്നീട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ചോദ്യപേപ്പര്‍ മാറിയെന്ന് പ്രിന്‍സിപ്പല്‍ സമ്മതിച്ചത്.
തങ്ങളുടെ ഒരു വര്‍ഷം നഷ്ടമായെന്നും പ്രയത്നങ്ങള്‍ ഒന്നുമല്ലാതായിപ്പോയെന്നും അതിന് കാരണക്കാരായ പ്രിന്‍സിപ്പലടക്കമുള്ള കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ പരാതി നല്‍കി.
Adjust Story Font
16

