Quantcast

'ദൃഢവും ഭൂതകാലവും എന്‍റെ ചെറുകഥകൾ മോഷ്ടിച്ചുണ്ടാക്കിയത്'; ഷെയിൻ നിഗം ചിത്രങ്ങൾക്കെതിരെ ആര്‍.ശ്രീലേഖ

എന്‍റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് ഭൂതകാലം എന്ന പല അവാർഡുകളും കിട്ടിയ സിനിമ

MediaOne Logo

Web Desk

  • Published:

    16 Jun 2026 11:09 AM IST

ദൃഢവും ഭൂതകാലവും എന്‍റെ ചെറുകഥകൾ മോഷ്ടിച്ചുണ്ടാക്കിയത്; ഷെയിൻ നിഗം ചിത്രങ്ങൾക്കെതിരെ ആര്‍.ശ്രീലേഖ
X

തിരുവനന്തപുരം: ദൃഢം, ഭൂതകാലം എന്നീ ചിത്രങ്ങള്‍ക്കെതിരെ കഥാ മോഷണ ആരോപണവുമായി മുന്‍ ഡിജിപി ആര്‍. ശ്രീലേഖ. ഷെയിൻ നിഗം നായകനായ ചിത്രങ്ങൾക്കെതിരെയാണ് ആരോപണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയ ചെറുകഥയാണ് ദൃഢത്തിന്‍റെ മൂലകഥയെന്നും യൂട്യൂബ് ചാനലില്‍ പറഞ്ഞ അനുഭവക്കുറിപ്പാണ് 'ഭൂതകാലം' എന്ന പേരില്‍ സിനിമയാക്കിയതെന്നും ശ്രീലേഖ ആരോപിക്കുന്നു.

ശ്രീലേഖയുടെ കുറിപ്പ്

ദൃഢം എന്ന സിനിമ കണ്ടു. പൊലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പൊലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല. ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

https://youtu.be/xjaz_VjXons?si=-XniMmBERoPN-paO

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

https://youtu.be/R_BL-xuqZZU?si=RKXegDSmUYMpOwom

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ ഷെയിൻ നിഗം ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പൊലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഢം എന്ന സിനിമയിൽ, പൊലീസ് വേഷത്തിൽ. എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പൊലീസുദ്യോഗസ്ഥനാണ് കക്ഷി.

TAGS :

Next Story