Quantcast

പശുക്കളിലെ പേവിഷബാധ; കണ്ണൂരിൽ അതീവ ജാഗ്രത

പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-09-15 02:35:23.0

Published:

15 Sept 2022 8:04 AM IST

പശുക്കളിലെ പേവിഷബാധ; കണ്ണൂരിൽ അതീവ ജാഗ്രത
X

കണ്ണൂർ: പശുക്കളിലെ പേവിഷബാധയുടെ പശ്ചാത്തലത്തിൽ കണ്ണൂരിലെ അതീവ ജാഗ്രതാ നിർദേശം. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ വെറ്റിനറി ഡോക്ടറെ വിവരമറിയിക്കണം. എന്നാൽ, പാൽ ഉപയോഗിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട് വ്യക്തമാക്കി. പശുക്കളിൽ നിന്നും മനുഷ്യരിലേക്ക് പേവിഷം പടരില്ലെന്നും വെറ്റിനറി സൂപ്രണ്ട് ഡോ. എസ്.ജെ ലേഖ അറിയിച്ചു.

TAGS :

Next Story