Quantcast

പേവിഷ വാക്‌സിന്‌ ഗുണനിലവാരമുണ്ട്; പരിശോധനാ ഫലം അനുകൂലമെന്ന് ആരോഗ്യമന്ത്രി

വാക്സീൻ നൽകിയിട്ടും പേവിഷ മരണം സംഭവിച്ചതിനെ തുടർന്നാണ് മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി ആരോപണം ഉയർന്നത്

MediaOne Logo

Web Desk

  • Published:

    1 Oct 2022 4:34 PM IST

പേവിഷ വാക്‌സിന്‌ ഗുണനിലവാരമുണ്ട്; പരിശോധനാ ഫലം അനുകൂലമെന്ന് ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: പേവിഷ പ്രതിരോധ കുത്തിവെപ്പ് മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കി ആരോഗ്യവകുപ്പ്. ഇമ്യൂണോഗ്ലോബുലിന്റെ ഗുണനിലവാര പരിശോധനാഫലം ആരോഗ്യവകുപ്പിന് ലഭിച്ചു. മരുന്നിന് ഗുണനിലവാരം ഉണ്ടെന്ന് തെളിഞ്ഞെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

കേന്ദ്ര ലബോറട്ടറിയിലാണ് പരിശോധന നടത്തിയത്. വാക്സിൻ നൽകിയിട്ടും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തതിന്‌ പിന്നാലെ കേരളം വാങ്ങിയ മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി ആരോപണം ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് മരുന്നിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ വീണ്ടും പരിശോധനക്ക് അയച്ചത്.

പേവിഷ വാക്‌സിന്റെ ഗുണനിലവാരം വീണ്ടും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

TAGS :

Next Story