കാര്യവട്ടം ക്യാമ്പസിലെ റാഗിങ്: പ്രതികളായ ഏഴു വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു
എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് റാഗിങിനിരയായ വിദ്യാർഥി മീഡിയവണിനോട് പറഞ്ഞു
തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിൽ ഒന്നാംവർഷ ബിരുദ വിദ്യാർഥിയെ റാഗ് ചെയ്ത ഏഴ് സീനിയർ വിദ്യാർഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ പ്രവർത്തകർ യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് റാഗിങിനിരയായ വിദ്യാർഥി മീഡിയവണിനോട് പറഞ്ഞു.
ജൂനിയർ വിദ്യാർത്ഥികളും സീനിയർ വിദ്യാർഥികളും തമ്മിൽ കോളേജിൽ വെച്ച് വാക്കു തർക്കും ഉണ്ടായതിന് പിന്നാലെ ഒന്നാം വർഷ ബയോടെക്നോളജി വിദ്യാർത്ഥിയെ എസ്എഫ്ഐ യൂണിറ്റ് മുറിയിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. എസ്എഫ്ഐ പ്രവർത്തകരാണ് റാഗ് ചെയ്തതെന്ന് വിദ്യാർത്ഥി പറഞ്ഞു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ തുപ്പിയ വെള്ളം നൽകിയെന്നും റാഗിങ്ങിന് ഇരയായ വിദ്യാർത്ഥി പറഞ്ഞു. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥിയുടെ പിതാവ് പ്രതികരിച്ചു.
കോളേജിലെ ആൻ്റി റാഗിംഗ് സെൽ നടത്തിയ അന്വേഷണത്തിൽ റാഗിംഗ് നടന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ കഴക്കൂട്ടം പോലീസിൽ പരാതി നൽകി. കേസെടുത്ത് പോലീസ് അന്വേഷണം നടന്നുവരികയാണ്. റാഗ് ചെയ്ത 7 സീനിയർ വിദ്യാർത്ഥികളെ കോളജിൽ നിന്ന് സസ്പെൻഡ് ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോളേജിലേക്ക് മാർച്ച് നടത്തി. പ്രതികളെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തിയ കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.
Adjust Story Font
16

