Quantcast

'തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപ്പെടുത്താമെന്ന് വിചാരിച്ചു ചെയ്യുന്നതാണോ ?'; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ

കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ എന്നും രാഹുൽ ഈശ്വർ

MediaOne Logo

Web Desk

  • Updated:

    2026-01-09 11:06:49.0

Published:

9 Jan 2026 4:28 PM IST

തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപ്പെടുത്താമെന്ന് വിചാരിച്ചു ചെയ്യുന്നതാണോ ?; ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ
X

കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത കണ്ഠരര് രാജീവരെ ന്യായീകരിച്ച് രാഹുൽ ഈശ്വർ. 'തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റ് ആരെങ്കിലും രക്ഷപ്പെടുമെന്ന് വിചാരിച്ച് ചെയ്യുന്നതാണോ എന്ന അറിയില്ലെന്ന്' രാഹുൽ ഈശ്വർ ഫേസ്ബുക്ക് കുറിപ്പിലെഴുതി. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. സ്വാമി ശരണം എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിൽ ഇന്നേവരെ ഒരു വിവാദത്തിലും ഉൾപ്പെട്ടിട്ടില്ല. ഒരു കുറ്റവും പഴിയും കേൾപ്പിച്ചിട്ടില്ല. ബഹു. ഹൈകോടതിയുടെ 9 ഇടക്കാല വിധിന്യായങ്ങളിൽ ഒന്നിൽ പോലും ബ്രഹ്മശ്രീ കണ്ഠരര് രാജീവര് അവർകളെ കുറിച്ച് ഒരു നെഗറ്റീവ് പരാമർശമില്ല. തന്ത്രിക്ക് അഡ്മിനിസ്ട്രേറ്റീവ് ഭരണപരമായ കാര്യങ്ങളിൽ ഒരു ഉത്തരവാദിത്വവും ഇല്ല. വിശ്വാസം, ആചാരപരമായ കാര്യങ്ങളിൽ മാത്രമാണ് അധികാരം, ഉത്തരവാദിത്വം.

15 ലധികം രാജ്യങ്ങളിൽ 1000 കണക്കിന് അമ്പലങ്ങളിൽ പ്രതിഷ്ഠ, പൂജകൾ നടത്തിയ, സാക്ഷാൽ, ഭഗവാൻ പരശുരാമൻ ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കൊണ്ട് വന്ന 2 ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നാണ് താഴമൺ. ശബരിമല അയ്യപ്പൻറെ പിതൃസ്ഥാനീയർ. (അയ്യപ്പൻ തന്നെയാണ് ഞാനെന്ന വിശ്വസിക്കും പ്രധാനം, തന്ത്രിയല്ല പക്ഷെ.. കോടതികളുടെ നിലപാട് വന്നതിനു ശേഷം മാത്രം തന്ത്രിയെ കരിവാരിത്തേക്കുക - അദ്ദേഹം ബന്ധു ആയതു കൊണ്ടല്ല, പകരം എല്ലാവർക്കും നീതി വേണം എന്നത് കൊണ്ടാണ് ഈ നിലപാട് പറയുന്നത്. ശ്രീ നമ്പി നാരായണൻ അടക്കം എത്രയോ പേരെ കള്ള കേസിൽ കുടുക്കിയിട്ടുണ്ട്, അവർ മാസങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്)

Administrative കാര്യങ്ങളിലെ വീഴ്ചക്ക് തന്ത്രിയെ ബലിയാടാക്കി കുടുക്കിയാൽ മറ്റു ആരെയെങ്കിലും രക്ഷപെടുത്താനാകുമെന്നു വിചാരിച്ചു ചെയുന്നതാണോ എന്നറിയില്ല. കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ. സ്വാമി ശരണം

TAGS :

Next Story