Quantcast

വിധിയെഴുതാൻ ഇനി 10 നാൾ; രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ

പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പര്യടനം

MediaOne Logo

Web Desk

  • Updated:

    2026-03-30 02:43:28.0

Published:

30 March 2026 8:11 AM IST

വിധിയെഴുതാൻ ഇനി 10 നാൾ; രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ
X

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 10 നാള്‍ മാത്രം. ഡീൽ വിവാദങ്ങളും എസ്ഡിപിഐ വോട്ട് വിഷയവുമാണ് പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നത്. വയനാട് ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നൽകാമെന്ന് പറഞ്ഞ വീട് വൈകുന്നത് ചർച്ചയാക്കാനാണ് എൽഡിഎഫ് നീക്കം.

യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്നെത്തും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലാണ് ഇന്നത്തെ പര്യടനം. നാളെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് പര്യടനം ക്രമീകരിച്ചിരിക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള ചര്‍ച്ചയായിരിക്കെ നാളെ ഉച്ചക്ക് അടൂര്‍ മുതല്‍ പന്തളം വരെ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയുണ്ട്. റാന്നിയിലും ആറന്‍മുളയിലും രാഹുല്‍ ഗാന്ധിയെത്തും. മുന്നണികളുടെ പ്രകടനപത്രികകളും ഈ ആഴ്ച പുറത്തിറക്കും.

കൊല്ലം ജില്ലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഇന്നെത്തെ തെരഞ്ഞെടുപ്പ് പ്രചാരണം. രാവിലെ 10 മണിക്ക് വാർത്താസമ്മേളനം നടത്തും. വികസന കാര്യത്തില്‍ സംവാദമാകാമെന്ന പ്രതിപക്ഷ നേതാവിന്‍റെ വെല്ലുവിളിയില്‍ മുഖ്യമന്ത്രിയുടെ മറുപടി ഇന്നുണ്ടായേക്കും. 11 മണിക്ക് ചവറ നിയോജക മണ്ഡലത്തിലെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് നാലിന് കൊല്ലം നിയോജക മണ്ഡലത്തിലെ അഞ്ചാലുമൂട്ടിലും അഞ്ചിന് കൊട്ടാരക്കരയിലും ആറിന് ചടയമംഗലം മണ്ഡലത്തിലെ കടയ്ക്കലിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും.

പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ സംസ്ഥാനത്തേക്ക് എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെയും ആവേശത്തിലാക്കിയിട്ടുണ്ട് .

TAGS :

Next Story