Quantcast

കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: വി.ഡി സതീശൻ

ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ മുസ്‌ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് വി.ഡി സതീശൻ പറഞ്ഞു. ഈ വിഷയത്തിൽ പിഎംഎ സലാമിന്റെ പ്രസ്താവന താൻ തള്ളിക്കളഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    20 Aug 2022 10:17 AM GMT

കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു; കേസെടുത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം: വി.ഡി സതീശൻ
X

വയനാട്: കള്ളക്കേസുണ്ടാക്കി രാഹുൽ ഗാന്ധിയെ വീണ്ടും അപമാനിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് പൊലീസ് കേസെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും. നിയമസഭക്കുള്ളിലും പ്രതിഷേധിക്കും. എസ്എഫ്‌ഐ ആണ് അക്രമം കാണിച്ചത്. അവർക്കെതിരെ കേസെടുക്കാതെ രാഹുൽ ഗാന്ധിയുടെ സ്റ്റാഫിനെതിരെ കേസെടുത്തത് ഗൂഢാലോചനയാണ്. അവർക്കെതിരെ എന്തെങ്കിലും തെളിവുണ്ടെങ്കിൽ സർക്കാർ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂർ സർവകലാശാല വി.സിയുടെ നിയമനം തന്നെ നിയമവിരുദ്ധമാണ്. പുനർനിയമനം തെറ്റെന്ന് ഗവർണർ തന്നെ സമ്മതിച്ചിരുന്നു. കേരളത്തിലെ സർവകലാശാലകളിലെ മുഴുവൻ ക്രമരഹിത നിയമനങ്ങളും അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്ന് രാവിലെ മലപ്പുറത്തെത്തിയ വി.ഡി സതീശൻ പാണക്കാട് സാദിഖലി തങ്ങളുമായും പി.കെ കുഞ്ഞാലിക്കുട്ടിയുമായും ചർച്ച നടത്തിയിരുന്നു. ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ ലീഗ് നേതാക്കളുമായി ചർച്ച ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിന്റെ പ്രസ്താവനയെ താൻ തള്ളിക്കളഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ജൻഡർ ന്യൂട്രാലിറ്റിയിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ വിവാദമാക്കേണ്ടതില്ല. വിഷയത്തിൽ മുസ്‌ലിം ലീഗുമായി അഭിപ്രായ വ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story