Quantcast

'ഞാന്‍ RSSനെയും CPMനെയും ആശയപരമായി എതിര്‍ക്കുന്നു, അവര്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല': രാഹുല്‍ ഗാന്ധി

രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-07-18 11:21:18.0

Published:

18 July 2025 1:24 PM IST

ഞാന്‍ RSSനെയും CPMനെയും ആശയപരമായി എതിര്‍ക്കുന്നു, അവര്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല: രാഹുല്‍ ഗാന്ധി
X

കോട്ടയം: ആര്‍എസ്എസിനെയും സിപിഎമ്മി നെയും ആശയപരമായി താന്‍ എതിര്‍ക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. അവര്‍ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ലെന്നും രാഷ്ട്രീയത്തില്‍ നില്‍ക്കുന്നവര്‍ക്ക് ജനങ്ങളെ അറിയാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

രാഷ്ട്രീയത്തില്‍ താന്‍ കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയാണ് ഉമ്മന്‍ ചാണ്ടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്കുവേണ്ടി എങ്ങനെ സ്വയം ഇല്ലാതായി എന്ന് തന്റെ 21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ അടുത്ത് കണ്ടുവെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ സമയത്ത് ഡോക്ടര്‍മാര്‍ ഉമ്മന്‍ചാണ്ടിയോട് നടക്കരുത് എന്ന് പറഞ്ഞിരുന്നു. അത് കേള്‍ക്കാതെ അദ്ദേഹം യാത്രയുടെ ഭാഗമായെന്നും രാഹുല്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മിച്ച 11 വീടുകളുടെ താക്കോല്‍ ദാനവും ഗാന്ധി നിര്‍വഹിച്ചു. ഉമ്മന്‍ ചാണ്ടി തന്റെ ഗുരുവാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ പദ്ധതികള്‍ വോട്ട് ലക്ഷ്യമിട്ടായിരുന്നില്ല. ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഒരുപാട് പാഠങ്ങള്‍ യുവനേതാക്കള്‍ പഠിക്കാനുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ കല്ലറയില്‍ രാഹുല്‍ ഗാന്ധി രാവിലെ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് രാഹുല്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയിലെത്തി. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഗ്രൗണ്ടിലെ പന്തലിലായിരുന്നു പൊതുസമ്മേളനം. കെപിസിസിയുടെ ജീവകാരുണ്യ പദ്ധതി 'സ്മൃതിതരംഗം' ഇന്നത്തെ സമ്മേളനത്തില്‍ ഉദ്ഘാടനം ചെയ്യും. മത,സാമുദായിക, സംഘടന നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം, ഇ ഡി കുറ്റപത്രത്തില്‍ റോബര്‍ട്ട് വാദ്രയ്ക്ക്പിന്തുണയുമായി രാഹുല്‍ ഗാന്ധി.... പത്ത് വര്‍ഷമായി റോബര്‍ട്ട് വാദ്രയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. റോബര്‍ട്ടും പ്രിയങ്കയും അവരുടെ കുട്ടികളും രാഷ്ട്രീയ പ്രേരിതമായ ആക്രമണത്തെ നേരിടുന്നു. സത്യം വിജയിക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

TAGS :

Next Story