Quantcast

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടും കണ്ണൂരും

രാവിലെ 10:30ന് കണ്ണൂരിൽ എത്തുന്ന രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Updated:

    2026-03-31 02:01:47.0

Published:

31 March 2026 7:13 AM IST

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടും കണ്ണൂരും
X

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോടും കണ്ണൂരും എത്തും . രാവിലെ 10:30ന് കണ്ണൂരിൽ എത്തുന്ന രാഹുൽ ഗാന്ധി പൊതുസമ്മേളനത്തിൽ പങ്കെടുക്കും.

തുടർന്ന് കല്ലാച്ചിയിലും പേരാമ്പ്രയിലും കോർണർമീറ്റിങ് നടക്കും . ബാലുശ്ശേരി മുതൽ നന്മണ്ട വരെ കോൺഗ്രസിന്‍റെ ഗ്യാരണ്ടി ബസിൽ യാത്ര ചെയ്യുന്ന രാഹുൽ ഗാന്ധി , വൈകിട്ട് കൊയിലാണ്ടിയിൽ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുൽ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചരണം ഇന്ന് തിരുവനന്തപുരത്ത് നടക്കും. രാവിലെ 11 മണിക്ക് അരുവിക്കരയിൽ ആണ് ആദ്യ പൊതുയോഗം. വൈകിട്ട് നേമം വട്ടിയൂർക്കാവ്,കഴക്കൂട്ടം മണ്ഡലങ്ങളിലും മുഖ്യമന്ത്രി പ്രചരണത്തിന് എത്തും.

വൈകിട്ട് പ്രചാരണം നടത്തുന്ന മൂന്നു മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരം നടക്കുന്നവയാണ്. രാവിലെ 10 മണിക്ക് എകെജി സെൻ്ററിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. മുഖ്യമന്ത്രി എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകിയില്ലെന്ന് കാണിച്ച് ഇന്നലെ കൊല്ലത്ത് ചില മാധ്യമ പ്രവർത്തകർ പ്രതിഷേധമുയർത്തിയിരുന്നു. ഡീൽ ആരോപണം ആവർത്തിച്ച് രാഹുൽ ഗാന്ധിക്ക് മുഖ്യമന്ത്രി ഇന്നെന്ത് മറുപടി നൽകുമെന്നതും ആകാംക്ഷയാണ്.



TAGS :

Next Story