Quantcast

രാഹുൽ ഗാന്ധി വയനാട് ഒഴിയും; സ്ഥിരീകരിച്ച് കെ സുധാകരൻ

ഇന്ത്യയെ നയിക്കാൻ പോകുന്ന രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2024-06-12 12:54:07.0

Published:

12 Jun 2024 12:53 PM GMT

Rahul Gandhi will leave Wayanad
X

വയനാട്: രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. വോട്ടർമാർക്ക് നന്ദി പറയാനെത്തിയ രാഹുലിന് നൽകിയ സ്വീകരണത്തിലാണ് സുധാകരന്റെ സ്ഥിരീകരണം. വയനാടുമായുള്ള ബന്ധം തെരഞ്ഞെടുപ്പുകൾക്ക് അതീതമെന്ന് രാഹുൽ വ്യക്തമാക്കി.

വൻഭൂരിപക്ഷം നൽകി വിജയിപ്പിച്ച വയനാട്ടിലെ വോട്ടർമാരെ നേരിട്ടുകണ്ട് നന്ദി അറിയിക്കാനാണ് രാഹുലെത്തിയത്. മലപ്പുറം എടവണ്ണയിലും വയനാട് കൽപ്പറ്റയിലും യുഡിഎഫ് പ്രവർത്തകർ ആവേശേജ്വല സ്വീകരണമാണ് അ​ദ്ദേഹത്തിന് നൽകിയത്. വയനാടുമായുള്ള ബന്ധം ഊന്നിപ്പറഞ്ഞും മണ്ഡലം ഒഴിയുന്നതിന്റെ സങ്കടം പ്രകടമാക്കിയുമായിരുന്നു എടവണ്ണയിൽ രാഹുലിന്റെ പ്രസംഗം.

രാഹുൽ ഗാന്ധി വയനാട് വിട്ടുപോകുന്നുവെന്ന് പറയുമ്പോൾ വിഷമമാണെങ്കിലും ഇന്ത്യയെ നയിക്കാൻ പോകുന്ന രാഹുലിന് വയനാട്ടിൽ നിൽക്കാൻ കഴിയില്ലെന്ന് സുധാകരൻ പറഞ്ഞു. തുടർന്ന് സംസാരിച്ച രാഹുൽ വയനാട് ആണോ റായിബറേലി ആണോ എന്ന ചോദ്യത്തിന്റെ ഉത്തരം ജനങ്ങൾക്ക് വിട്ടുകൊടുത്തു.

ഫലത്തിൽ വോട്ടർമാരോടുള്ള നന്ദിപ്രകടനമായി നടത്തിയ റോഡ് ഷോ രാഹുൽ ഗാന്ധിയുടെ വിടവാങ്ങൽ പരിപാടി കൂടിയായി മാറി. രാഹുൽ ഗാന്ധി മണ്ഡലം വിടുകയാണെങ്കിൽ പ്രിയങ്കയെ മത്സരിപ്പിക്കണം എന്ന ആവശ്യവുമായി വയനാട്ടിൽ ഫ്ലക്സ് ഉയർന്നിട്ടുണ്ട്.

TAGS :

Next Story