രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെത്തിയത് നേതൃത്വത്തിന്റെ മൗനാനുവാദത്തോടെ; മണ്ഡലത്തിൽ സജീവമാകാനും അനുമതി
എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയത്

പാലക്കാട്: ലൈംഗികപീഡന ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാടെത്തിയത് നേതൃത്വത്തിൻ്റെ മൗനാനുവാദത്തോടെ. മണ്ഡലത്തിൽ സജീവമാകാൻ നേതൃത്വത്തിന്റെ അനുമതിയുണ്ട്.
എംഎല്‍എ എന്ന നിലയിൽ പൂർണ പിന്തുണ നൽകാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനും നിർദേശം നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ രാഹുൽ സജീവമാകണമെന്ന ആവശ്യം ഡിസിസി നേതൃത്വവും മുസ്‍ലിം ലീഗും കോൺഗ്രസ് സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു.
വിവാദങ്ങൾക്കിടെ 38 ദിവസത്തിന് ശേഷം ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത്. ഇന്നും എംഎൽ എ ഓഫീസിൽ എത്തി മണ്ഡലത്തിൻ്റെവികസന പദ്ധതികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തും.രാഹുലിന് എതിരെ ഇന്നും പ്രതിഷേധമുണ്ടാകാനാണ് സാധ്യത.മണ്ണാർക്കാട് തെങ്കരയിൽ മരിച്ച കെപിസിസി സെക്രട്ടറി പി. ജെ പൗലോസിൻ്റെ സംസ്കാര ചടങ്ങിലും രാഹുൽ പങ്കെടുക്കും.കെപിസിസിപ്രസിഡൻ്റ് സണ്ണിജോസഫും മരണ വീട്ടിൽ എത്തും.ചില വ്യക്തിഗത സന്ദർശനങ്ങളാണ് രാഹുൽ ഇന്ന് തീരുമാനിച്ചിരിക്കുന്നത്.
Adjust Story Font
16

