അന്‍വറിനെ അനുനയിപ്പിക്കാന്‍ രാഹുൽ മാങ്കൂട്ടത്തിൽ;രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി
യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്

നിലമ്പൂർ: പി.വി അൻവറിനെ അനുനയിപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എല്‍.എ. രാഹുൽ മാങ്കൂട്ടത്തിൽ പി.വി അൻവറുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച രാത്രി 11.30 ഓടെ അൻവറിന്റെ ഒതായിയിലെ വീട്ടിൽ എത്തിയാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്.ഒരുമണിക്കൂറിലധികം ഇരുവരും ചര്‍ച്ച നടത്തി. സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള അവസരം നഷ്ടമാക്കരുതെന്നാണ് രാഹുല്‍ പ്രധാനമായും ആവശ്യപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം.
യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് എത്തിയത്. അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷമാണ് രാഹുല്‍ കൂടിക്കാഴ്ച നടത്തിയത്.
അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി അൻവർ മത്സരിക്കും.തൃണമൂൽ ദേശീയ നേതൃത്വം ചിഹ്നം അനുവദിച്ചു നൽകി. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തൃണമൂലിന്റെആദ്യ സംഘം ഇന്ന് കേരളത്തിൽ എത്തും.
യുഡിഎഫിലേക്ക് ഇല്ലെന്ന് പ്രഖ്യാപിച്ച പി.വി അൻവർ മത്സരിക്കാൻ ആഗ്രഹമുണ്ടെന്നും പണമില്ലെന്നും ശനിയാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. അൻവർ കൂടി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയാൽ നിലമ്പൂരിൽ ത്രികോണ മത്സരം ആകുമെന്നാണ് വിലയിരുത്തൽ. അൻവർ പിടിക്കുന്ന വോട്ടുകൾ ആരെ ബാധിക്കുമെന്ന് ഇരു മുന്നണികൾക്കും ആശങ്കയുണ്ട്.
Adjust Story Font
16

