Quantcast

'ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെ കേൾക്കുന്നു; ജെയിംസ് കാമറൂണിന്റെ അവതാർ വല്ലതുമാണോ'-പരിഹസിച്ച് മാങ്കൂട്ടത്തില്‍

യു.എസിൽ നടക്കുന്ന ലോക കേരളസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ വരെ സംഘാടകസമിതി ഈടാക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു

MediaOne Logo

Web Desk

  • Published:

    1 Jun 2023 1:51 PM GMT

RahulMamkootathil, PinarayiVijayan, LokaKeralaSabha, USLokaKeralaSabha
X

കോഴിക്കോട്: യു.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ ഇതെന്താ ജെയിംസ് കാമറൂണിന്റെ 'അവതാർ' വല്ലതുമാണോയെന്ന് രാഹുൽ ചോദിച്ചു. മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം രൂപ വരെ സംഘാടകസമിതി പിരിക്കുന്നതായി റിപ്പോർട്ടുണ്ടായിരുന്നു.

'ഉമ്മൻചാണ്ടി സാറിന്റെ കാർ യാത്രയെപ്പറ്റി സാധാരണ പറയാറുണ്ട്; ആ യാത്ര കണ്ടാൽ കാർ കമ്പനിക്കാർ കേസ് കൊടുക്കും. കാരണം അത്രയേറെ ആളുകൾ എപ്പോഴും കാറിലുണ്ടാകും.. ആ മനുഷ്യൻ അങ്ങനെയാണ്, ആൾക്കൂട്ടത്തിലാണ് ജീവിക്കുന്നത്.

അപ്പോഴാണ് ചില അൽപന്മാർക്ക് ഒപ്പമിരിക്കണേൽ 82 ലക്ഷം എന്നൊക്കെയുള്ള വാർത്ത കേൾക്കുന്നത്. ഇതെന്താ ജെയിംസ് കാമറൂണിന്റെ 'അവതാർ' വല്ലതുമാണോ, ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ..'-രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു.

അമേരിക്കയിൽ താരനിശ മാതൃകയിലാണ് ലോക കേരളസഭ സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഗോൾഡ്, സിൽവർ, ബ്രോൺസ് പാസുകളിലൂടെയാണ് പണം പിരിക്കുന്നത്. ഗോൾഡിന് ഒരു ലക്ഷം ഡോളർ(ഏകദേശം 82 ലക്ഷം രൂപ), സിൽവറിന് 50,000 ഡോളർ(ഏകേദശം 41 ലക്ഷം), ബ്രോൺസിന് 25,000 ഡോളർ(ഏകദേശം 20 ലക്ഷം) എന്നിങ്ങനെയാണ് ടിക്കറ്റിന് ഈടാക്കുന്നതെന്നാണ് വിവരം.

Summary: Rahul Mamkootathil criticized the report of charging up to 82 lakh rupees to share the stage with the Chief Minister Pinarayi Vijayan at the Loka Kerala Sabha meeting in the US.

TAGS :

Next Story