Quantcast

വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്ന കാര്യം പറയാൻ മാത്രമാണ് രാഹുൽ അവസാനമായി മാധ്യമങ്ങളെ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2025-08-24 09:49:40.0

Published:

24 Aug 2025 1:33 PM IST

വിവാദങ്ങള്‍ കത്തിപ്പടരുമ്പോഴും വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ രാഹുൽ മാങ്കൂട്ടത്തിൽ
X

അടൂര്‍: വിവാദങ്ങൾ കത്തിപ്പടരുമ്പോഴും രാഹുൽ മാങ്കൂട്ടത്തിൽ നാലാം നാളും അടൂരിലെ വീട്ടിലാണുള്ളത്.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിയുന്ന കാര്യം പറയാൻ മാത്രമാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്.ഇന്നലെ വാർത്താ സമ്മേളനം വിളിച്ചെങ്കിലും ഒടുവിൽ അത് ഒഴിവാക്കുകയായിരുന്നു.

ബുധനാഴ്ച ആദ്യ വെളിപ്പെടുത്തൽ വന്ന അന്ന് രാത്രി വീട്ടിൽ വന്ന രാഹുൽ മാങ്കൂട്ടത്തിൽ പിന്നീട് അധികം പുറത്തിറങ്ങിയിട്ടില്ല. വ്യാഴാഴ്ച രാവിലെ മുതൽ വിവാദം കനത്തതോടെ ഉച്ചക്ക് ഒരു മണി കഴിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലേക്കെത്തി പിന്നീട് സമയം പറഞ്ഞുകൊണ്ട് രാജിപ്രഖ്യാപനം നടത്തിയത്.

പിന്നീട് അകത്ത് കയറിയ രാഹുൽ ഇന്നലെയാണ് വീണ്ടും മാധ്യമങ്ങളെ കാണും എന്നറിയിച്ചത് എന്നാൽ മണിക്കൂറുകൾ കാത്ത് നിന്ന മാധ്യമങ്ങളെ മടക്കി അയച്ച് വാർത്താ സമ്മേളനം ഒഴിവാക്കി.എംഎൽഎ സ്ഥാനം രാജി വയ്ക്കുന്ന കാര്യത്തിന് എതിരായ വിശദീകരണമാണെന്ന് കണ്ട് നേതൃത്വം ഇടപെട്ടാണ് വാർത്താ സമ്മേളനം ഒഴിവാക്കിയത്. ഇന്നലെ രാത്രി പുറത്തിറങ്ങിയെങ്കിലും കിളിമാനൂരിലെ അമ്മ വീട്ടിൽ എത്തി മടങ്ങി അടൂരിൽ വന്നു.

പാലക്കാട്‌ മണ്ഡലത്തിൽ നിരവധി പരിപാടികളിൽ പങ്കെടുക്കേണ്ടതുണ്ടായിട്ടും വീട് വീട്ടു പോയിട്ടില്ല. മണ്ഡലത്തിലെ പരിപാടികളിൽ ഉണ്ടാകുന്ന പ്രതിഷേധങ്ങൾ ഭയന്നാണ് പാലക്കാട്ടേക്ക് പോകാത്തത്. മാധ്യമങ്ങൾ ഇന്നും വീട്ടിലെത്തിയിട്ടും രാഹുൽ പുറത്തിറങ്ങിയിട്ടില്ല.എം എൽ എ സ്ഥാനം രാജിവെക്കണമെന്ന സമ്മർദം തുടരുമ്പോഴാണ് എങ്ങോട്ടും പോകാതെ രാഹുൽ മാങ്കൂട്ടത്തില്‍ വീട്ടിൽ തുടരുന്നത്.


TAGS :

Next Story