'വിഴിഞ്ഞം പദ്ധതി തടയാന്‍ പിണറായി വിജയന്‍ എത്ര കോടിയുടെ വ്യാജ അഴിമതി ആരോപണമാണ് ഉന്നയിച്ചത്'; ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ
വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം തുറമുഖ പദ്ധതി തടയാന്‍ പിണറായി വിജയന്‍ എത്ര കോടിയുടെ വ്യാജ അഴിമതി ആരോപണമാണ് ഉന്നയിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ ചോദിച്ചു.
'ഒറ്റച്ചോദ്യം, ശരിയുത്തരം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക' എന്ന തലക്കെട്ടോടുകൂടിയായിരുന്നു രാഹുലിന്റെ പോസ്റ്റ്. വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ആർക്കന്നതിനെ സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ചോദ്യം.
Next Story
Adjust Story Font
16

