Quantcast

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ

ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തിയത്

MediaOne Logo
പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല; പാർട്ടി പറഞ്ഞാൽ മത്സരിക്കും: രാഹുൽ മാങ്കൂട്ടത്തിൽ
X

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. തന്നെ മത്സരിപ്പിച്ചത് പാർട്ടിയാണ്. പാർട്ടി പറഞ്ഞാൽ വീണ്ടും മത്സരിക്കും, ഇല്ലെങ്കിൽ മത്സരത്തിനില്ല. പാർട്ടിക്ക് പുറത്താണെങ്കിലും മത്സരിക്കുന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. പൊതുപ്രവർത്തനത്തിന് ജനപ്രതിനിധിയാകണം എന്ന നിർബന്ധമില്ല. നാട്ടുകാരനല്ലാത്ത തന്നെ രണ്ടും കയ്യും നീട്ടി സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി വിജയിപ്പിച്ചവരാണ് പാലക്കാട്ടുകാർ. പാലക്കാടിന്റെ മതേതര പാരമ്പര്യം അവർ കാത്തുസൂക്ഷിക്കുമെന്നും രാഹുൽ പറഞ്ഞു.

പീഡനക്കേസിൽ അറസ്റ്റിലായ ശേഷം ആദ്യമായാണ് രാഹുൽ പാലക്കാട് എത്തിയത്. പാലക്കാട് എംഎൽഎ ഓഫീസിലെത്തിയ രാഹുലിനൊപ്പം ബ്ലോക്ക് കോൺഗ്രസ് നേതാക്കളുമുണ്ടായിരുന്നു. എംഎൽഎയുടെ സ്‌മൈൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച രണ്ട് വീടുകളുടെ താക്കോൽദാനത്തിനാണ് രാഹുൽ എത്തിയത്.

TAGS :

Next Story