Quantcast

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു’; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

''പരിഹസിച്ചു, കുറ്റപെടുത്തി, സംഘിടതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്ക് അപ്പുറം അയാൾ കോൺഗ്രസുകാരനാണ്''

MediaOne Logo

Web Desk

  • Updated:

    2025-08-24 14:06:22.0

Published:

24 Aug 2025 4:00 PM IST

‘പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു’; രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
X

തിരുവനന്തപുരം: രാഹുൽ ഗാന്ധിയോട് ഉപമിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പരിഹസിച്ചു, കുറ്റപെടുത്തി, സംഘിടതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ് എന്നാണ് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റ്.

ബിഹാറിലെ വോട്ടർ അധികാർ യാത്രയില്‍ രാഹുല്‍ ഗാന്ധി ബുള്ളറ്റ് ഓടിക്കുന്ന ചിത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കുവെച്ചത്.

അതേസമയം ഇന്ന് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍, തന്റെ രാജിക്കാര്യത്തെ സംസാരിച്ചില്ല. എന്നാല്‍ താന്‍ കാരണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തല കുനിക്കാന്‍ പാടില്ലെന്നും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

രാഹുലിനെതിരെ ആരോപണമുന്നയിച്ച ട്രാൻസ് യുവതി അവന്തികയുടെ കാര്യത്തിൽ മാത്രമാണ് രാഹുൽ ഇന്ന് വിശദീകരണം നൽകിയത്. മറ്റാരോപണങ്ങളെക്കുറിച്ച് മറുപടിയൊന്നുമുണ്ടായില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനോ ഗർഭഛിദ്ര ആരോപണത്തിനോ മറുപടി പറയാൻ രാഹുൽ മാങ്കൂട്ടത്തിൽ തയാറായില്ല. സമയമാകുമ്പോൾ വിശദീകരണം നൽകാമെന്ന രീതിയിലാണ് രാഹുൽ പ്രതികരിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പരിഹസിച്ചു,

കുറ്റപ്പെടുത്തി,

സംഘടിതമായി അയാളെ ആക്രമിച്ചു,

വീഴ്ത്താൻ ശ്രമിച്ചു,

സ്തുതിപാടിയവർ വിമർശകരായി,

കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു

കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….

പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…

രാഹുൽ ഗാന്ധി

TAGS :

Next Story