Quantcast

'രാഹുൽ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറിൽ തന്നെ'; ഉടൻ ചോദ്യം ചെയ്യാൻ പൊലീസ്

നടിയെ നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് നീക്കം

MediaOne Logo

Web Desk

  • Updated:

    2025-12-02 03:43:12.0

Published:

2 Dec 2025 7:49 AM IST

രാഹുൽ മാങ്കൂട്ടത്തില്‍  രക്ഷപ്പെട്ടത് നടിയുടെ കാറിൽ തന്നെ; ഉടൻ ചോദ്യം ചെയ്യാൻ പൊലീസ്
X

തിരുവനന്തപുരം: ലൈംഗിക ആരോപണക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലുമായി അടുത്ത ബന്ധമുള്ള നടിയെ അന്വേഷണ സംഘം വിളിപ്പിക്കും. നോട്ടീസ് നൽകി വിളിപ്പിക്കാനാണ് പൊലീസ് നീക്കം. രാഹുൽ രക്ഷപ്പെട്ടത് നടിയുടെ ചുവന്ന പോളോ കാറിൽ തന്നെയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെയുള്ള പൊലീസ് അന്വേഷണം തുടരുകയാണ്. രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ച കൂടുതൽ ആളുകളെ അന്വേഷണസംഘം ചോദ്യം ചെയ്യും. അതിജീവിതയുടെ പരാതിയിൽ കൂടുതൽ ആളുകളിൽനിന്ന് ഇന്ന് മൊഴി രേഖപ്പെടുത്തും. നാളെയാണ് രാവിലെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. ഇതിനുമുമ്പ് രാഹുലിനെതിരെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് നീക്കം. രാഹുലിന്റെ ജാമ്യ അപേക്ഷയെ ശക്തമായി എതിർക്കാനാണ് തീരുമാനം.

അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ അധിക്ഷേപിച്ചതിന് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. വിവിധ ജില്ലകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതോടെ സംസ്ഥാനത്താകെ ഈ സംഭവത്തില്‍ 20 കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കൂടുതൽ പേർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവതി പരാതി നൽകി പിന്നാലെയായിരുന്നു ഇവർക്കെതിരായ സൈബർ ആക്രമണം. സാമൂഹ്യ മാധ്യമങ്ങൾ നിരീക്ഷിച്ച് നിയമനടപടി സ്വീകരിക്കാൻ എല്ലാ ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും നിർദേശം നൽകുകയായിരുന്നു. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലാണ് ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തത്. ഇവർക്കെതിരെ ശക്തമായ നടപടിയുമായി പൊലീസ് മുന്നോട്ട് പോകും.


TAGS :

Next Story