Quantcast

സംഗീതസംവിധായകന്‍ രാഹുല്‍ രാജിന് ഓണ്‍ലൈനില്‍ നിന്നും 'പണി' കിട്ടിയത് ഇങ്ങനെ

ഓണ്‍ലൈന്‍ മോഷ്ടാക്കള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം തട്ടിയെടുത്ത അനുഭവം തുറന്നുപറയുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്

MediaOne Logo

Web Desk

  • Updated:

    2021-08-27 02:42:16.0

Published:

27 Aug 2021 2:25 AM GMT

സംഗീതസംവിധായകന്‍ രാഹുല്‍ രാജിന് ഓണ്‍ലൈനില്‍ നിന്നും പണി കിട്ടിയത് ഇങ്ങനെ
X

ഓണ്‍ലൈന്‍ മോഷ്ടാക്കള്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം തട്ടിയെടുത്ത അനുഭവം തുറന്നുപറയുകയാണ് സംഗീത സംവിധായകന്‍ രാഹുല്‍ രാജ്. ചെറിയ തുക മുതല്‍ വന്‍ തുക വരെ ഒറ്റയടിക്ക് കൈക്കലാക്കിയ മോഷ്ടാക്കളെ ഇതുവരെ പിടികൂടാനായിട്ടില്ല. തന്‍റെ അനുഭവം മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് രാഹുല്‍ രാജ് പറയുന്നു.

ഓണ്‍ലൈന്‍ പര്‍ച്ചേഴ്സിങ്ങിന് പണം അടച്ചതിന് ശേഷം ഉല്‍പന്നം വാങ്ങിയ ബില്‍ വിവരങ്ങള്‍ ഉപയോഗിക്കുന്ന ഡിജിറ്റല്‍ ഡിവൈസിലേക്ക് വരുന്നത് സ്വാഭാവികം. എന്നാല്‍ ആ ബില്‍ വന്നതിന് തൊട്ടു പിറകെ ചെറിയ തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായുളള മെസേജുകള്‍. ആദ്യമൊന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ തുക പോയത് മനസിലായതോടെ ശരിക്കും ഞെട്ടി.

പൊലീസിലും സൈബര്‍ സെല്ലിലും പരാതിപ്പെട്ടു. ഓണ്‍ലൈന്‍ മോഷ്ടാക്കളെ കണ്ടെത്താന്‍ പഠിച്ച പണി പതിനെട്ടും നോക്കി. ഇന്ത്യക്ക് പുറത്ത് നിന്നുളള ഹാക്കര്‍മാരാണെന്ന് ഏകദേശ ധാരണ കിട്ടി. പിന്നെ ബാങ്കുമായി ബന്ധപ്പെട്ട് പരാതി നല്‍കി. അക്കൗണ്ടിലെ തുക മുഴുവന്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയാണ് പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയത്. ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയാകാം പണം തട്ടിയതെന്നാണ് നിഗമനം. ഓണ്‍ലൈന്‍ മോഷ്ടാക്കളെ പിടികൂടാനായില്ലെങ്കിലും തന്‍റെ അനുഭവം മറ്റൊരാള്‍ക്ക് ഉണ്ടാകാതിരിക്കട്ടെയെന്ന് രാഹുല്‍രാജ് പറയുന്നു.



TAGS :

Next Story