Quantcast

വിഴിഞ്ഞം പദ്ധതിക്കെതിരായ രാഹുലിന്റെ നിലപാട് കാപട്യം; സുഭാഷിണി അലി

കേരളത്തിൽ BJP യുടെ അക്കൗണ്ട് പൂട്ടിയതാണെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി

MediaOne Logo

Web Desk

  • Published:

    15 Sep 2022 6:23 AM GMT

വിഴിഞ്ഞം പദ്ധതിക്കെതിരായ രാഹുലിന്റെ നിലപാട് കാപട്യം; സുഭാഷിണി അലി
X

രാഹുൽ ഗാന്ധിക്കെതിരെയും ഭാരത് ജോഡോ യാത്രക്കെതിരെയും വിമർശനവുമായി സി.പി.എം പി.ബി. അംഗം സുഭാഷിണി അലി. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിൽ യുഡിഎഫ് സ്വീകരിച്ച നിലപാട് തന്നെയാണ് എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുഭാഷിണി പദ്ധതിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിലപാട് കാപട്യമെന്നും കുറ്റപ്പെടുത്തി.

ബി ജെ പി യെ എതിർക്കാനെങ്കിൽ ഭാരത് ജോഡോ യാത്രയെങ്കിൽ യാത്ര നടത്തേണ്ടത് കേരളത്തിലല്ല, കേരളത്തിൽ BJP യുടെ അക്കൗണ്ട് പൂട്ടിയതാണെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി. ഭാരത് ജോഡോക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സുഭാഷിണിയുടെ വിമർശനം.

അതേസമയം, സിപിഎം വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയായെല്ലെന്നും അത് സംഘടിപ്പിച്ച രീതിയെയാണെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നില്ല, ഹിന്ദുത്വയെ എതിർക്കാൻ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ നിലാപാടാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.

TAGS :

Next Story