കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ്: ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ പരിശോധന
പരാതിയിൽ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു

കോവിഡ് ചികിത്സയ്ക്ക് അമിത ഫീസ് ഈടാക്കിയ ആലുവ അൻവർ മെമ്മോറിയൽ ആശുപത്രിയിൽ പരിശോധന. റവന്യു അധികൃതരും സെക്ടറൽ മജിസ്‌ട്രേറ്റുമാണ് ആശുപത്രിയിൽ പരിശോധന തുടരുന്നത്.
അമിത ഫീസ് ഈടക്കിയെന്ന പരാതിയിൽ ആശുപത്രിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലുവ കൊടികുത്തിമല പരുത്തിക്കൽ നസീർ എന്നയാളുടെ പരാതിയിലാണ് നടപടി. ഇയാളുടെ ബന്ധുവിന്റെ ചികിത്സയ്ക്ക് അമിതനിരക്ക് ഈടാക്കിയെന്നാണ് പരാതി. തുടർന്നാണ് ആലുവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആശുപത്രിക്കെതിരെ പത്തോളം പരാതികളാണ് പൊലീസിന് ലഭിച്ചത്. പരാതിയിൽ റിപ്പോർട്ട് നൽകാൻ ജില്ലാ ആരോഗ്യവിഭാഗത്തോട് കലക്ടർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അന്വേഷണം നടത്തി ഡിഎംഒ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. പരാതികളിൽ നടത്തിയ പ്രാഥമിക പരിശോധയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. രണ്ട് എഡിഎംഒമാരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നത്. ഇവർ ഇന്നലെയും ഇന്നും ആശുപത്രി സന്ദർശിച്ചു.
Adjust Story Font
16

