Quantcast

തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

വിഷയത്തിൽ അതീവ ലാഘവത്തോടെ പെരുമാറിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.

MediaOne Logo

Web Desk

  • Published:

    19 Jan 2022 4:52 AM GMT

തിരുവനന്തപുരം സെൻട്രൽ ജയിലിലെ റെയ്ഡ്; മൂന്ന് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം
X

തിരുവനന്തപുരം സെൻട്രൽ ജയിലിലെ അതീവ സുരക്ഷാ ബ്ലോക്കിലെ റെയ്ഡിൽ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അതീവ അപകടകാരികളായ തടവുകാരുടെ നിരീക്ഷണം സംബന്ധിച്ചും അതീവ സുരക്ഷാ ബ്ലോക്കിൽ നടത്തിയ റെയ്ഡ് സംബന്ധിച്ചും ലാഘവത്തോടെ പരുമാറുകയും ഇതിനെ തുടർന്ന് സെൻട്രൽ ജയിൽ സൂപ്രണ്ടിന് നൽകിയ വിശദീകരണത്തിൽ വിഷയങ്ങൾ ലഘൂകരിക്കുകയും കീഴുദ്യോഗസ്ഥരുടെയും തടവുകാരുടെയും സാന്നിധ്യത്തിൽ പ്രകോപനപരമായും ധിക്കാരത്തോടെയും പെരുമാറിയെന്നും ആരോപിച്ചാണ് നടപടി.

പ്രിസൺ ഓഫീസർമാരായ അനിൽകുമാർ, എ.വൈ ബോർലിങ് എന്നിവരെ യഥാക്രമം കണ്ണൂർ സെൻട്രൽ ജയിൽ, വിയ്യൂർ അതീവ സുരക്ഷാ ജയിൽ എന്നിവിടങ്ങളിലേക്കും റെയ്ഡിൽ കണ്ടെത്തിയ നിരോധിത വസ്തുക്കൾ സംബന്ധിച്ച് തൃപ്തികരമല്ലാത്ത വിശദീകരണം നൽകിയ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ എം.എസ് ഗിരീഷ് കുമാറിനെ കണ്ണൂർ സെൻട്രൽ ജയിലിലേക്കുമാണ് സ്ഥലം മാറ്റിയത്. കൂടുതൽ അന്വേഷണത്തിന് ദക്ഷിണ മേഖല ജയിൽ ഡി.ഐ.ജിക്ക് ചുമതല നൽകിയതായും ജയിൽ ഡി.ജി.പി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു.


TAGS :

Next Story