'ആയുധം കണ്ടെത്താനായില്ല'; ആരോഗ്യമന്ത്രിയുടെ ഗണ്‍മാന്‍റെ പരാതി അടിസ്ഥാനരഹിതമെന്ന് റെയിൽവെ പൊലീസ് നിഗമനം
'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് റെയില്‍വെ പൊലീസിന്റെ നിഗമനം. കെഎസ്‍യു പ്രവർത്തകരുമായി നടത്തിയ തെളിവെടുപ്പിൽ ആയുധം കണ്ടെത്താനായില്ല. പ്രതിഷേധത്തിനിടെ പ്രവർത്തകർ ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു ഗൺമാന്റെ മൊഴി. ഇത് അടിസ്ഥാനമാണെന്നാണ് പൊലീസ് പറയുന്നത്. തെളിവെടുപ്പ് പൂർത്തിയാക്കി അഞ്ച് കെ എസ് യു പ്രവർത്തകരെ ഇന്നലെ തന്നെ റിമാൻഡ് ചെയ്തു
ഗണ്‍മാന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്.'കൊല്ലെടാ' എന്ന് ആക്രോശിച്ചെന്നും ആയുധം ഉപയോഗിച്ച് മന്ത്രിക്ക് നേരെ ചാടി വീണ് കഴുത്തിന് ആക്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. റിമാന്‍ഡിലുള്ള അഞ്ച് കെഎസ്‍യു പ്രവര്‍ത്തകരെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്‍യു പ്രവര്‍ത്തകരുമായി തെളിവെടുപ്പ് നടത്തിയത്. സംഭവത്തില്‍ അടുത്ത ദിവസം തന്നെ റെയില്‍വെ പൊലീസ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചേക്കും.
കെഎസ്‍യു ജില്ലാ പ്രസിഡന്‍റ് എം.സി അതുൽ, വി.വി അക്ഷയ്, ബിതുൽ ബാലൻ, സി.എച്ച് മുബാസ്, അഹമ്മദ് യാസീൻ എന്നിവരാണ് പ്രതികൾ.ഫെബ്രുവരി 25 നാണ് കണ്ണൂരില്‍ കെഎസ്‍യുവിന്റെ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രതിഷേധത്തിനിടെയാണ് മന്ത്രിക്ക് പരിക്കേറ്റത്.
Adjust Story Font
16

