Quantcast

മഴക്കെടുതി; 9,332 ഹെക്ടറിലായി 45,000 കര്‍ഷകര്‍ ദുരിതത്തിലായി: മന്ത്രി ടി. സിദ്ദിഖ്

110 കോടി രൂപയുടെ കേന്ദ്ര സഹായം തേടി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തയച്ചിട്ടുണ്ടെന്നും ടി. സിദ്ദിഖ്

MediaOne Logo

Web Desk

  • Published:

    9 Aug 2026 8:48 PM IST

മഴക്കെടുതി; 9,332 ഹെക്ടറിലായി 45,000 കര്‍ഷകര്‍ ദുരിതത്തിലായി: മന്ത്രി ടി. സിദ്ദിഖ്
X

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയില്‍ 127 കോടി രൂപയുടെ കൃഷി നാശമാണ് ഉണ്ടായതെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ്.

9,332 ഹെക്ടറിലായി 45,000 കര്‍ഷകരെയാണ് മഴക്കെടുതി ബാധിച്ചത്. 110 കോടി രൂപയുടെ കേന്ദ്ര സഹായം തേടി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന് കത്തയച്ചിട്ടുണ്ടെന്നും ടി. സിദ്ദിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മണ്ണിന്റെ ഫെര്‍ട്ടിലിറ്റി നഷ്ടപ്പെട്ടത് പുനഃക്രമീകരിക്കാന്‍ 10 കോടിയും മൊത്തം നഷ്ടം നികത്താന്‍ 100 കോടി രൂപയുടെ സഹായവുമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് സഹായം നല്‍കുന്നതിനായി വരുന്ന ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സഹകരണ മന്ത്രിയും ബാങ്ക് പ്രതിനിധികളുമായി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ആലപ്പുഴ ഉള്‍പ്പെടെയുള്ള ജില്ലകളിലും കുട്ടനാട് മേഖലയിലും നേരിട്ട് സന്ദര്‍ശനം നടത്തിയതില്‍ നിന്നും കനത്ത മഴയും വെള്ളപ്പൊക്കവും കാരണം വലിയ കൃഷിനാശം സംഭവിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നാളെ കോഴിക്കോട് പാലാഴിയില്‍ വെച്ച് കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള 'അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്' കോണ്‍ക്ലേവ് നടക്കുമെന്നും മന്ത്രി അറിയിച്ചു.

TAGS :

Next Story