സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് നൽകി. വരുന്ന അഞ്ച് ദിവസം കൂടി ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
നേരത്തെ മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമർദം അടുത്ത 12 മണിക്കൂർ മധ്യ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ വടക്ക് കിഴക്ക് ദിശയിൽ സഞ്ചരിച്ച് ശക്തി കുറഞ്ഞ ന്യൂനമർദ്ദമാകും.
Next Story
Adjust Story Font
16

