Quantcast

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടി ദുരൂഹമാണ്, നിയമത്തിന്റെ ആവശ്യമില്ല-കോടിയേരി

മുസ്‌ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ

MediaOne Logo

Web Desk

  • Updated:

    2021-12-18 06:30:33.0

Published:

18 Dec 2021 5:06 AM GMT

പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്ന നടപടി ദുരൂഹമാണ്, നിയമത്തിന്റെ ആവശ്യമില്ല-കോടിയേരി
X

പെൺകുട്ടികളുടെ വിവാഹപ്രായം 21ലേക്ക് ഉയർത്തുന്ന കേന്ദ്രസർക്കാർ നടപടി ദുരൂഹമാണെന്നും അത്തരം നിയമത്തിന്റെ ആവശ്യം ഇപ്പോഴില്ലെന്നും സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യത്തിൽ സിപിഎമ്മിനകത്ത് ആശയക്കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിന് അധികാരം നഷ്ടപ്പെട്ട വെപ്രാളമാണെന്നും അതുകൊണ്ട് തീവ്രനിലപാട് സ്വീകരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് സമ്മേളനത്തിൽ മതമാണ് പ്രശ്‌നമെന്ന് ലീഗ് നേതാവ് പറഞ്ഞില്ലേ, അതുകൊണ്ടാണ് ലീഗ് നിലപാട് മാറിയെന്ന് പറഞ്ഞത്. പത്തു വർഷം ഒരിക്കലും അവർ പ്രതിപക്ഷത്തിരുന്നില്ല. -അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട്ടിൽ സിപിഎമ്മിന് ലീഗുമായി സഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ റയിൽ വിഷയത്തിൽ ശശി തരൂർ പറഞ്ഞത് കേരളത്തിന്റെ പൊതു വികാരമെന്നും മറ്റു കോൺഗ്രസ് നേതാക്കളെ പോലെ തരൂരിന് നിഷേധാത്മക സമീപനമില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് തന്നെ കൊണ്ടുവന്ന പദ്ധതിയാണിതെന്നും എന്നാൽ പദ്ധതി എൽഡിഎഫ് നടപ്പാക്കുന്നതിലണ് കോൺഗ്രസിന് എതിർപ്പെന്നും കോടിയേരി ചൂണ്ടിക്കാട്ടി. വിഷയം സംബന്ധിച്ച് എൽഡിഎഫിൽ പ്രശ്‌നമില്ലെന്നും സിപിഐ നിലപാടാണ് കാനം രാജേന്ദ്രൻ പറഞ്ഞതെന്നും കോടിയേരി വ്യക്തമാക്കി. കെ റെയിൽ എൽഡിഎഫിന്റെ തീരുമാനമാണെന്നും ഈ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

CPM state general secretary Kodiyeri Balakrishnan has said that the central government's move to raise the age of marriage for girls to 21 is mysterious and there is no need for such a law now.

TAGS :

Next Story