Quantcast

'ചില വട്ടുള്ളവർ ചെയ്യുന്നത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്'; ക്രൈസ്തവർക്ക് എതിരായ അതിക്രമത്തിൽ രാജീവ് ചന്ദ്രശേഖർ

ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    25 Dec 2025 11:21 AM IST

ചില വട്ടുള്ളവർ ചെയ്യുന്നത് ഞങ്ങളുടെ തലയിൽ കെട്ടിവെക്കരുത്; ക്രൈസ്തവർക്ക് എതിരായ അതിക്രമത്തിൽ രാജീവ് ചന്ദ്രശേഖർ
X

ന്യൂഡൽഹി: ക്രൈസ്തവർക്ക് നേരെ ആക്രമണം നടത്തുന്നവർക്ക് വട്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. 1.4 ബില്യൻ ജനങ്ങളുള്ള രാജ്യത്ത് ചിലരൊക്കെ തെറ്റ് ചെയ്യും. അതെല്ലാം തങ്ങളുടെ തലയിൽ കെട്ടിവെക്കുന്നത് കോൺഗ്രസും സിപിഎമ്മുമാണ്. ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും രാഷ്ട്രീയമായി ഉപയോഗിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളോട് ആരെങ്കിലും പരാതി പറഞ്ഞാൽ അവരെ ചാനലുകൾക്ക് മുന്നിലെത്തിക്കുന്നതിന് പകരം അവരെ ജയിലിലാക്കാനാണ് നോക്കുക. തന്നോട് ആരെങ്കിലും പരാതി പറഞ്ഞാൽ അതാണ് ചെയ്യുക. പ്രധാനമന്ത്രി 2014 മുതൽ സ്ഥിരമായി പറയുന്നത് എല്ലാവർക്കും ഒപ്പമാണ് എന്നാണ്. മുഖ്യമന്ത്രി ക്രിസ്മസ് സന്ദേശത്തിലും സംഘ്പരിവാറിന് എതിരെയാണ് പറയുന്നത്. ഏത് വിഷയത്തിലും സംവാദമാണ് നടക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

TAGS :

Next Story