Quantcast

മുസ്‌ലിംകൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തത്: വിവാദ പരാമർശവുമായി രാജീവ് ചന്ദ്രശേഖർ

കോൺ​ഗ്രസിന് വോട്ട് കൊടുത്താൽ എന്തെങ്കിലും ​ഗുണം കിട്ടുമോ എന്നും ചോദ്യം

MediaOne Logo

Web Desk

  • Updated:

    2025-11-26 09:59:17.0

Published:

26 Nov 2025 2:34 PM IST

മുസ്‌ലിംകൾ വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തത്: വിവാദ പരാമർശവുമായി രാജീവ് ചന്ദ്രശേഖർ
X

കോഴിക്കോട്: മുസ്‌ലിംകൾ ബിജെപിക്ക് വോട്ട് ചെയ്യാത്തതുകൊണ്ടാണ് കേന്ദ്ര മന്ത്രിസഭയിൽ മുസ്‌ലിം മന്ത്രി ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വോട്ടു ചെയ്താലല്ലേ മുസ്‌ലിം എംപിയുണ്ടാകൂ എന്നും ചോദ്യം. എംപി ഇല്ലെങ്കിൽ എങ്ങനെ മന്ത്രിയുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.

മുസ്‌ലിംകൾ ബിജെപ്പിക്ക് വോട്ട് തരുന്നില്ല. എന്തിനാണ് കോൺ​ഗ്രസിന് വോട്ട് നൽകുന്നത്. കോൺ​ഗ്രസിന് വോട്ട് കൊടുത്താൽ എന്തെങ്കിലും ​ഗുണം കിട്ടുമോ എന്നും ചോദ്യം. കോഴിക്കോട് മുസ്‌ലിംങ്ങൾ വോട്ട് ചെയ്താൽ മാത്രമെ മുസ്‌ലിം എംപി ഉണ്ടാവുകയുള്ളൂ. മുസ്‌ലിം എംപി ഉണ്ടായാൽ മാത്രമെ മുസ്‌ലിം മന്ത്രി ഉണ്ടാവുകയുള്ളൂ എന്നാണ് വാദം. കോഴിക്കോട് പ്രസ്ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു ്അദ്ദേഹം.

TAGS :

Next Story