Quantcast

'ഞാൻ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്തൊരു സൂക്കേട്...'; മന്ത്രി റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ

MediaOne Logo

Web Desk

  • Published:

    3 May 2025 1:06 PM IST

ഞാൻ ഭാരത് മാതാ കീ ജയ് വിളിച്ചപ്പോൾ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് വല്ലാത്തൊരു സൂക്കേട്...; മന്ത്രി റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
X

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുത്തതിൽ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് സങ്കടമുണ്ട്. പ്രവർത്തകർ മുദ്രാവാക്യം വിളിച്ചപ്പോളാണ് അഭിവാദ്യം ചെയ്തത്. തന്നെ പരിഹസിച്ച് എത്ര പോസ്റ്റുകളിട്ടാലും ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

'ഇന്നലെ രാത്രി മുഴുവൻ സിപിഎമ്മുകാര്‍ എന്നെ ട്രോളി. എന്നെ എത്ര വേണമെങ്കിലും ട്രോളിക്കോളൂ, തെറി വിളിച്ചോളൂ, പക്ഷേ,ബിജെപിയുടെ ട്രെയിൻ വിട്ടു. ഇനി വികസിത കേരളത്തിലെ അത് അവസാനിപ്പിക്കൂ.ബിജെപിയെ കേരത്തിൽ അധികാരത്തിൽ എത്തിക്കും.അതിനു ശേഷമേ ഞാൻ ഇവിടം വിട്ടുപോകൂ'.. രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ രാജീവ് ചന്ദ്രശേഖര്‍ നേരത്തെ കയറിയിരുന്നതിനെ മന്ത്രി റിയാസ് പരിഹസിച്ചിരുന്നു.ബിജെപി സംസ്ഥാന പ്രസിഡന്‍റ് മണിക്കൂറുകള്‍ക്ക് മുമ്പ് എത്തി വേദിയില്‍ ഇരിക്കുന്നത്. വേദിയില്‍ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. വിളമ്പുന്നവന് നാണം ഇല്ലെങ്കിലും കഴിക്കുന്നവന് നാണം വേണമെന്നും റിയാസ് പറഞ്ഞു. രാവിലെ പത്തു മണിയോടെ രാജീവ് ചന്ദ്രശേഖര്‍ സ്ഥലത്തെത്തി വേദിയില്‍ ഇരിപ്പുറപ്പിക്കുകയായിരുന്നു. അവിടെ ഇരുന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇതിനെ അൽപ്പത്തരം എന്നാണ് വിശേഷിപ്പിച്ചത്.


TAGS :

Next Story