'പിണറായി വിജയന് എൻഡിഎയിലേക്ക് സ്വാഗതം': കേന്ദ്രമന്ത്രി രാംദാസ് അതാവലെ
ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. വരുന്ന തെരഞ്ഞെടുപ്പിൽ പിണറായി എൻഡിഎക്കൊപ്പം നിൽക്കണം. ഒപ്പം നിന്നാൽ എൽഡിഎഫിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അതാവലെ.
അതേസമയം, കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി ഒരുക്കങ്ങൾ തുടങ്ങി. ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡേക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്കാണ് സഹചുമതല. ദേശീയ അധ്യക്ഷനായി നിതിന്‍ നബിന്‍ ചുമതലയേറ്റതിന് പിന്നാലെയാണ് പ്രഖ്യാപനം. വെള്ളിയാഴ്ച്ച നരേന്ദ്ര മോദി കേരളം സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപി തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. ബിഹാറിലും വിനോദ് താവ്‌ഡേക്കായിരുന്നു തെരഞ്ഞെടുപ്പ് ചുമതല.
ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റു. ബീഹാറിൽ നിന്നുള്ള നിതിൻ ഈ പദവിയിലേക്ക് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. 2020 ൽ ചുമതലയേറ്റ ജെപി നദ്ദയുടെ പിൻഗാമിയാണ് നിതിൻ നബിൻ ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് പാർട്ടിയുടെ കടിഞ്ഞാൺ നിതിൻ നബിനു കൈമാറാൻ ദേശീയ നേതൃത്വം തീരുമാനിച്ചത്. അഞ്ചുതവണ ബീഹാറിൽ എംഎൽഎ ആയ നിതിൻ, നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗവുമായിരുന്നു. ആർഎസ്എസ് പാരമ്പര്യമുള്ള നിതിൻ നബിനെ കഴിഞ്ഞമാസം 15 നാണ് വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചത്.
Adjust Story Font
16

