Quantcast

പൂജ്യങ്ങളൊക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണ്; സിസ്റ്റം ശരിയല്ലാത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്ക്? : രമേശ് ചെന്നിത്തല

എല്‍ഡിഎഫ്- യുഡിഎഫ് കാലത്തെ കണക്കുകള്‍ താരതമ്യം ചെയ്തുള്ള മന്ത്രിയുടെ എഫ്.ബി പോസ്റ്റിനാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്

MediaOne Logo

Web Desk

  • Updated:

    2025-07-01 09:28:02.0

Published:

1 July 2025 11:03 AM IST

പൂജ്യങ്ങളൊക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണ്; സിസ്റ്റം ശരിയല്ലാത്തതിന്റെ ഉത്തരവാദിത്തം ആര്‍ക്ക്? : രമേശ് ചെന്നിത്തല
X

ന്യൂഡല്‍ഹി: ആരോഗ്യ മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിന് മറുപടിയുമായി രമേശ് ചെന്നിത്തല. പൂജ്യങ്ങള്‍ ഒക്കെ ചേരുന്നത് ആരോഗ്യമന്ത്രിക്കാണെന്നും കണക്കുകളില്‍ എല്ലാം വൈരുധ്യമാണെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

സിസ്റ്റം ശരിയല്ലെന്ന് മന്ത്രി തന്നെയാണ് പറയുന്നത്. അതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണെന്നും ചെന്നിത്തല ചോദിച്ചു. ആരോഗ്യമേഖലയിലെ എല്‍ഡിഎഫ്- യുഡിഎഫ് കാലത്തെ കണക്കുകള്‍ താരതമ്യം ചെയ്തുള്ള മന്ത്രിയുടെ എഫ്.ബി പോസ്റ്റിനാണ് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

'പൂജ്യങ്ങള്‍ മുഴുവന്‍ ചേര്‍ത്ത് വീണാ ജോര്‍ജിന് അംഗികാരം നല്‍കണം. സ്വന്തം വകുപ്പിനെ നിയന്ത്രിക്കാന്‍ കഴിയാത്ത ആരോഗ്യ മന്ത്രിയാണ് പൂജ്യം. കഴിഞ്ഞ ഒമ്പത് വര്‍ഷമായി സിസ്റ്റം പരാജയമാണെങ്കില്‍ അധികാരത്തില്‍ ഇരുന്നുകൊണ്ട് ഇവര്‍ എന്താണ് ചെയ്‌യുന്നത്,' അദ്ദേഹം പറഞ്ഞു.

TAGS :

Next Story