Quantcast

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ലേ; കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്ര ചർച്ച: രമേശ് ചെന്നിത്തല

താൻ ഡൽഹിയിൽ പോയത് മഹാരാഷ്ട്രയിലെ പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണെന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രമേശ് ചെന്നിത്തല പറഞ്ഞു

MediaOne Logo

Web Desk

  • Published:

    6 May 2026 7:57 PM IST

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നില്ലേ; കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്ര ചർച്ച: രമേശ് ചെന്നിത്തല
X

തിരുവനന്തപുരം: താൻ ഡൽഹിയിൽ പോയത് മഹാരാഷ്ട്രയിലെ പാർട്ടി പുനസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണെന്ന് രമേശ് ചെന്നിത്തല. നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ മികച്ച വിജയത്തിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അഭിനന്ദനങ്ങൾ അറിയിച്ചതായും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിലെ സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരെ നിയോഗിച്ചിട്ടുണ്ട്. നിരീക്ഷകർ അവരുടെ യുക്തിക്കനുസരിച്ച് കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുക. ഘടകകക്ഷികളുടെ അഭിപ്രായം തേടുമോ എന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടന്നിട്ടും കേരളത്തിലെ കാര്യത്തിൽ മാത്രം എന്തിനാണ് ഇത്രയധികം ചർച്ചകൾ നടക്കുന്നതെന്ന് ചെന്നിത്തല ചോദിച്ചു. കോൺഗ്രസ് പാർട്ടിക്ക് അതിന്റേതായ പ്രവർത്തനരീതികളും കീഴ്വഴക്കങ്ങളുമുണ്ട്. ആ രീതികൾക്കനുസരിച്ചുള്ള തീരുമാനങ്ങൾ കൃത്യസമയത്ത് ഉണ്ടാകുമെന്നും അനാവശ്യമായ വിവാദങ്ങൾക്കോ ചർച്ചകൾക്കോ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story