പിഎം കുസും സോളാർ പമ്പ് പദ്ധതിയിൽ അഴിമതി ആരോപണവുമായി രമേശ് ചെന്നിത്തല
ക്രമക്കേടിൽ വിശദ അന്വേഷണം വേണമെന്നും ചെന്നിത്തല രേഖകൾ പുറത്തുവിട്ടുകൊണ്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: അനർട്ട് വഴിയുള്ള പിഎം കുസും സോളാർ പമ്പ് പദ്ധതിയിൽ അഴിമതി എന്ന് ആരോപണം. നബാർഡിൽ നിന്ന് 175 കോടി വായ്പ എടുക്കുന്നതിൽ ക്രമക്കേടുണ്ടെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മൊത്തം പദ്ധതി ചെലവിൽ 100 കോടിക്ക് മുകളിൽ വർധനവരുത്തി. ക്രമക്കേടിൽ വിശദ അന്വേഷണം വേണമെന്നും ചെന്നിത്തല രേഖകൾ പുറത്തുവിട്ടുകൊണ്ട് ആവശ്യപ്പെട്ടു.
പിഎം കുസം പദ്ധതിയിൽ അനർട്ട് സിഇഒ അടക്കമുള്ളവർക്ക് അഴിമതിയിൽ പങ്കുണ്ട്. അഴിമതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
watch video:
Next Story
Adjust Story Font
16

