Quantcast

'പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവ്' രാജീവ്ഗാന്ധിയെ അനുസ്മരിച്ച് ചെന്നിത്തല

രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ് ആർപ്പൂക്കരയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേശ്‌ ചെന്നിത്തലക്ക് ഇടിമിന്നൽ ഏറ്റിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-05-21 06:24:00.0

Published:

21 May 2021 5:49 AM GMT

പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവ് രാജീവ്ഗാന്ധിയെ അനുസ്മരിച്ച് ചെന്നിത്തല
X

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. 1991 മെയ് 21ന് രാത്രിയിൽ തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാജീവ്‌ ഗാന്ധി ചാവേർ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു. രാജീവ്‌ ഗാന്ധിയുടെ ഓർമദിനത്തിൽ അനുസ്മരണകുറിപ്പ്‌ പങ്കുവെച്ചിരിക്കുകയാണ് കോൺഗ്രസ്സ് നേതാവ് രമേശ്‌ ചെന്നിത്തല.

പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ് ഗാന്ധിയെന്ന് ചെന്നിത്തല ഓർമപ്പെടുത്തുന്നു. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തിയ അദ്ദേഹം രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് കൊല്ലപ്പെടുന്നത്. ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത രമേശ്‌ ചെന്നിത്തല അറിയുന്നത് ആശുപത്രികിടക്കയിൽ വെച്ചാണ്. അക്കാര്യവും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നുണ്ട്. രാജീവ്‌ ഗാന്ധി കൊല്ലപ്പെടുന്നതിന് ആറ് ദിവസം മുൻപ് ആർപ്പൂക്കരയിലെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ രമേശ്‌ ചെന്നിത്തലക്ക് ഇടിമിന്നൽ ഏറ്റിരുന്നു. ഈ ദുരന്തത്തിൽ ചെന്നിത്തലയോടൊപ്പം ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ചെന്നിത്തല ആശുപത്രിയിലുമായി.

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ചെന്നിത്തലയെ അന്ന് പ്രവേശിപ്പിച്ചത്. ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ആ ദിവസത്തെ ചെന്നിത്തല ഓർത്തെടുത്തു.

ചെന്നിത്തലയുടെ ഫേസ്ബുക് കുറിപ്പ്


കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. ജീവിതത്തിൽ ഇത്രയേറെ തളർത്തിയ മറ്റൊരു വാർത്ത ഉണ്ടായിട്ടില്ല. മരണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപെട്ടു ആശുപത്രിയിൽ എത്തിയ എനിക്ക് താങ്ങാനാവുന്നതിനു അപ്പുറമായിരുന്നു ആ ദുരന്തവാർത്ത. ഈ ദിനത്തിന് ആറ് ദിവസം മുൻപാണ് ആർപ്പൂക്കര വച്ചു ഇടിമിന്നലേറ്റത്. കോട്ടയം ലോക്സഭാ മണ്ഡലത്തിലെ പര്യടനത്തിലുണ്ടായ ഈ ദുരന്തത്തിൽ ജീപ്പിൽ ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂരിലെ നിയമസഭ സ്ഥാനാർത്ഥി ബാബു ചാഴികാടൻ തൽക്ഷണം മരിച്ചു. പുറത്തേക്ക് തെറിച്ചു വീണ ഞാൻ ആശുപത്രിയിലുമായി. മെയ് 20 ന് തെരഞ്ഞെടുപ്പ് പര്യടന തിരക്കിനിടയിൽ പോലും ആശുപത്രിയിലേക്ക് വിളിച്ചു എന്നെക്കുറിച്ച് രാജീവ് ഗാന്ധി അന്വേഷിച്ചിരുന്നു പുതിയ ഇന്ത്യയെക്കുറിച്ച് മനസ് നിറയെ സ്വപ്നവുമായി ജീവിച്ച നേതാവായിരുന്നു രാജീവ്ഗാന്ധി. ആധുനിക സാങ്കേതിക വിദ്യയുടെ ചിറകിലേറ്റി ലോകരാജ്യങ്ങൾക്ക് മുകളിൽ ഇന്ത്യയെ ഉയർത്തി. രാജ്യത്തിന് വേണ്ടി ഇനിയുമേറെ ചെയ്യാൻ ബാക്കിനിൽക്കുമ്പോഴാണ് ശ്രീപെരുംപത്തൂരിൽ #രാജീവ്ഗാന്ധി പൊലിഞ്ഞുപോയത്. രാജീവ്ജിയുടെ സ്മരണയ്ക്ക് മുന്നിൽ തലകുനിക്കുന്നു. ദീപ്തമായ ആ വെളിച്ചം നമ്മെ നയിക്കട്ടെ കെപിസിസി ആസ്ഥാനത്ത് സംഘടിപ്പിച്ച രാജീവ്ജി അനുസ്മരണത്തിൽ പങ്കെടുത്തു


കോട്ടയം മെഡിക്കൽ കോളേജിലെ ആശുപത്രികിടക്കയിൽ വച്ചാണ് നടുക്കുന്ന ആ വാർത്ത അറിഞ്ഞത്. പ്രിയപ്പെട്ട രാജീവ് ഗാന്ധി ചാവേർ...

Posted by Ramesh Chennithala on Thursday, May 20, 2021

രാജീവ്‌ ഗാന്ധിയുടെ മരണവാർത്ത അറിയുന്നത് ആശുപത്രി കിടക്കയിൽ വെച്ച്... ആ ദിവസം ഓർത്തെടുത്ത് ചെന്നിത്തല

TAGS :

Next Story