ഹരിപ്പാട് വി.എസിനെ കാത്ത് രമേശ് ചെന്നിത്തലയും
തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് വി.എസിനെ ആളുകൾ ഇത്രയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു

ആലപ്പുഴ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിലാപയാത്ര ജന്മനാടായ ആലപ്പുഴയിലൂടെ നീങ്ങുമ്പോൾ ഹരിപ്പാട് വി.എസിനെ കത്ത് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയും. വി.എസിന് ആദരാഞ്ജലി അർപ്പിക്കാൻ മണിക്കൂറുകളായി കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ജനങ്ങൾ വി.എസിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് വൻ ജനാവലി. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളുകൾ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചാൽ ജനങ്ങൾ ഈ ആദരവ് തരും. തമ്മിൽ രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത് കൊണ്ടാണ് വി.എസിനെ ആളുകൾ ഇത്രയധികം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴയിലെ നേതാക്കന്മാർ എന്ന നിലക്ക് വി.എസും താനും തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല മീഡിയ വണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

