Quantcast

'സമരം ചെയ്താൽ കി‌ട്ടുന്നതല്ല സംസ്കാരം,കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്'; തോമസ് ഐസക്കിന് മറുപടിയുമായി രമേഷ് പിഷാരടി

കൂടുതൽ ഫ്ലക്സ് വെച്ചത് കൊണ്ട് സിനിമ അധികം ഓടണമെന്നില്ല. അത് പോലെയാണ് തെരഞ്ഞെടുപ്പെന്നും രമേഷ് പിഷാരടി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-03-23 05:56:15.0

Published:

23 March 2026 9:40 AM IST

സമരം ചെയ്താൽ കി‌ട്ടുന്നതല്ല സംസ്കാരം,കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായത്;  തോമസ് ഐസക്കിന് മറുപടിയുമായി രമേഷ് പിഷാരടി
X

പാലക്കാട്:കോമളിയാണെന്ന സിപിഎം നേതാവ് തോമസ് ഐസക്കിൻ്റെ പ്രസ്താവനക്ക് മറുപടി പറയാനില്ലെന്ന് പാലക്കാട്ടെ കോൺഗ്രസ് സ്ഥാനാർഥി രമേഷ് പിഷാരടി.'മുതിർന്ന നേതാവായ തോമസ് ഐസക്കിനോട് സ്നേഹവും ബഹുമാനവും മാത്രമാണുള്ളത്. സമരം ചെയ്‌ത് കിട്ടുന്നതല്ല സംസ്‍കാരം.എനിക്ക് സംസ്കാരം ഉണ്ട്'. കലാകാരന്മാർ എന്നാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ചോദിച്ചു.

'ഒപ്പം നിൽക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ല.അഖിൽ മാരാർ എന്ത് പറയുന്നു എന്ന് താൻ നോക്കാറില്ല . ഇന്ന് പറഞ്ഞതല്ല അഖിൽ മാരാർ കുറച്ച് ദിവസം കഴിഞ്ഞ് പറയുക.കൂടുതൽ ഫ്ലക്സ് വെച്ചത് കൊണ്ട് സിനിമ അധികം ഓടണമെന്നില്ല. അത് പോലെയാണ് തെരഞ്ഞെടുപ്പും. മൗത്ത് പബ്ലിസിറ്റിയാണ് കൂടുതലായി വേണ്ടത് . അത് യുഡിഎഫിനുണ്ട്.' രമേഷ് പിഷാരടി പറഞ്ഞു.

ഗസ്സയിലെ കൊല ചര്‍ച്ചയാക്കരുത് എന്ന് പറയുന്നയാളാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥിയെന്നായിരുന്നു തോമസ് ഐസക് പറഞ്ഞത്.കോണ്‍ഗ്രസിന്‍റെ നയം പോലും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അറിയില്ലെന്നും തോമസ് ഐസക് പറഞ്ഞു.


TAGS :

Next Story