Quantcast

'എല്ലാവർക്കും നന്ദി'; അംഗോള ജയിലിൽ കുടുങ്ങിയ രഞ്ജിത്ത് നാട്ടിലെത്തി

ജയിലിൽ വലിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് രഞ്ജിത്ത്

MediaOne Logo

Web Desk

  • Published:

    24 July 2022 2:48 PM IST

എല്ലാവർക്കും നന്ദി; അംഗോള ജയിലിൽ കുടുങ്ങിയ രഞ്ജിത്ത് നാട്ടിലെത്തി
X

പാലക്കാട്: ആഫ്രിക്കയിലെ അംഗോള ജയിലിൽ കുടുങ്ങിയ പാലക്കാട് സ്വദേശി രഞ്ജിത്ത് തിരികെ നാട്ടിലെത്തി. വിദേശകാര്യ മന്ത്രാലയത്തിന്‍റേത് ഉൾപ്പെടെ ഉള്ള ഇടപെടലാണ് കള്ളക്കേസിൽ കുടുങ്ങിയ രഞ്ജിത്തിന്റെ മോചനത്തിന് വഴിയൊരുക്കിയത്.

ആഫ്രിക്കയിലെ അംഗോള ജയിലിൽ കുടുങ്ങിയ രഞ്ജിത്ത് ഇന്ന് പുലർച്ചയാണ് തിരികെ നാട്ടിലെത്തിയത്. ജയിലിൽ വലിയ പീഡനങ്ങളാണ് അനുഭവിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. മോചനത്തിനായി ശ്രമിച്ച എല്ലവർക്കും രഞ്ജിത്ത് നന്ദി അറിയിച്ചു.

2020 ഫെബ്രുവരിയിലാണ് രഞ്ജിത്ത് ആഫ്രിക്കയിലെ അംഗോളയിൽ വെയർ ഹൗസിൽ ജോലിക്കായി പോയത്. അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെ കമ്പനി കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് രഞ്ജിത്ത് പറയുന്നു.നാലുമാസമാണ് രഞ്ജിത്ത് ജയിലിൽ കഴിഞ്ഞത്.

TAGS :

Next Story