Quantcast

റാന്നി പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട്, നടപടിയെടുത്ത് ഇരു പാർട്ടികളും

ഇന്ന് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നിർദേശിച്ച സ്ഥാനാർഥിയെ ബിജെപി അംഗങ്ങൾ പിന്തുണക്കുകയായിരുന്നു.

MediaOne Logo

Web Desk

  • Published:

    27 Oct 2022 3:09 PM GMT

റാന്നി പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ട്, നടപടിയെടുത്ത് ഇരു പാർട്ടികളും
X

പത്തനംതിട്ട: റാന്നി പഞ്ചായത്തിലെ കോൺഗ്രസ്-ബിജെപി കൂട്ടുകെട്ടിനെതിരെ ഇരുപാർട്ടികളും നടപടിയെടുത്തു. കോൺഗ്രസ് അംഗങ്ങളെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നും സസ്‌പെൻഡ് ചെയ്തപ്പോൾ ബിജെപി ആറു വർഷത്തേക്കാണ് പുറത്താക്കിയത്.

ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപി നിർദേശിച്ച സ്ഥാനാർഥിയെ പിന്തുണച്ചതിനാണ് കോൺഗ്രസ് അംഗങ്ങൾക്കെതിരെ നടപടിയെടുത്തത്. പാർട്ടി വിപ്പ് ലംഘിച്ചതിനാണ് ബിജെപി അംഗങ്ങളെ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ സസ്‌പെൻഡ് ചെയ്തത്.


TAGS :

Next Story