Quantcast

ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ

കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ

MediaOne Logo

Web Desk

  • Updated:

    2022-11-20 15:38:04.0

Published:

20 Nov 2022 2:28 PM GMT

ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ
X

കോഴിക്കോട്: ബലാത്സംഗക്കേസിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ സിഐ പി.ആർ സുനുവിന് സസ്‌പെൻഷൻ. കൊച്ചി പൊലീസ് കമ്മീഷ്ണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ഇന്ന് ജോലിക്ക് കയറിയ സുനുവിനോട് അവധിയിൽ പോകാൻ എഡിജിപി നിർദേശിച്ചിരുന്നു. തുടർന്ന് പത്ത് ദിവസത്തെ അവധിയെടുത്തിരുന്നു.

ഒരാഴ്ച മുൻപാണ് സിഐ സുനുവിനെ തൃക്കാക്കരയിൽ നിന്നുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ട് പോവുകയായിരുന്നു. സുനു ഉൾപ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്‌തെന്ന തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാൽ നാലുദിവസം തുടർച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരെ തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിനെ തുടർന്നാണ് സുനു ബേപ്പൂർ തീരദേശ പോലീസ് സ്റ്റേഷനിലെത്തി ചുമതലയേറ്റെടുത്തത്.

സുനുവിനെതിരെ ബലാത്സംഗമടക്കം ആറ് കേസുകൾ നിലവിലുണ്ട്. 9 തവണ വകുപ്പുതല നടപടിയ്ക്കും വിധേയനായിരുന്നു. പത്തുപേരെയാണ് തൃക്കാക്കര സ്വദേശിനിയുടെ പരാതിയിൽ പ്രതിചേർത്തത്. ഇതിൽ മൂന്നാം പ്രതിയാണ് പി ആർ സുനു.

എന്നാൽ പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്ന് സുനു മീഡിയവണിനോട് പറഞ്ഞു. പരാതി വ്യാജമാണ് പരാതിക്കാരിയെ തനിക്കറിയില്ലെന്നും സുനു പറഞ്ഞു.

TAGS :

Next Story