Quantcast

നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്

കോഴിക്കോട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Updated:

    2022-04-26 19:26:53.0

Published:

26 April 2022 11:28 PM IST

നടൻ വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ്
X

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ ബലാത്സംഗക്കേസ്. കോഴിക്കോട് സ്വദേശിയായ യുവതിയുടെതാണ് പരാതി. പരാതിയിൽ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. വിജയ് ബാബു ഒളിവിലാണെന്നാണ് പോലീസിന്‍റെ നിഗമനം.

സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. കൊച്ചിയിലെ ഫ്ളാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഈ മാസം 22നാണ് യുവതി എറണാകുളം സൗത്ത് പോലീസിൽ പരാതി നൽകിയത്. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ,ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി .

വിജയ് ബാബുവിനെ ഇതുവരെ പോലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പോലീസ് നിഗമനം. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ വിജയ് ബാബുവുമായി പൊലീസ് ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗോവയിലാണ് എന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽപ്രത്യേക പൊലീസ് സംഘം ഗോവയിൽ പോയി അന്വേഷിച്ചെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. പിന്നീട് പ്രതിയുമായി ബന്ധപ്പെടാൻ പോലീസിന് സാധിച്ചിട്ടുമില്ല. വിജയ് ബാബുവിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവയുടെ സഹായത്താലാണ് പോലീസിൻറെ അന്വേഷണം നടക്കുന്നത്.

TAGS :

Next Story