Quantcast

രവീന്ദ്രൻ പട്ടയം; അനർഹരായവരെ കണ്ടെത്തിയതുകൊണ്ടാണ് പട്ടയം റദ്ദാക്കിയതെന്ന് മന്ത്രി കെ രാജൻ

ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി എടുക്കണമെന്നുള്ളതാണ് സർക്കാരിന്റെ തീരുമാനമെന്നും മന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-01-20 11:28:53.0

Published:

20 Jan 2022 11:25 AM GMT

രവീന്ദ്രൻ പട്ടയം; അനർഹരായവരെ കണ്ടെത്തിയതുകൊണ്ടാണ് പട്ടയം റദ്ദാക്കിയതെന്ന് മന്ത്രി കെ രാജൻ
X

രവീന്ദ്രൻ പട്ടയങ്ങളിൽ അനർഹരായവരെ കണ്ടെത്തിയതുകൊണ്ടാണ് പട്ടയം റദ്ദാക്കിയതെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഒരുപകാരവുമില്ലാത്ത പട്ടയങ്ങളാണ് വലിയൊരു വിഭാഗം ആളുകളുടെ കയ്യിലിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. 2019 ൽ ഇടതുപക്ഷ സർക്കാരെടുത്ത തീരുമാനമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നികുതി അടക്കാനോ ലോണെടുക്കാനോ കഴിയാത്ത പട്ടയങ്ങളാണ് ഏതാനും വ്യക്തികൾ കൈവശപ്പെടുത്തിയിരിക്കുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദമായ നടപടി എടുക്കണമെന്നുള്ളത് സർക്കാരിന്റെ തീരുമാനമാണ്. 145 പട്ടയങ്ങൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. രവീന്ദ്രൻ പട്ടയം റദ്ദാക്കിയത് ആരുടെയും കുടിയൊഴിപ്പിക്കാനല്ല. രണ്ടു മാസത്തിനകം അർഹരായവർക്ക് പട്ടയം നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ചില പട്ടയങ്ങൾ മാത്രമായി നിലനിർത്താൻ സാധിക്കില്ല. തർക്കത്തിന്റെയോ, ധാരണക്കുറവിന്റെയോ പ്രശ്നം ഇവിടെയില്ല. ഇപ്പോഴത്തെ ഉത്തരവുമായി ബന്ധപ്പെട്ട നടപടികൾക്ക് സമയക്രമം നിശ്ചയിച്ച് കലക്ടറെ ചുമതലപ്പെടുത്തിയതാണ്. മന്ത്രി വിശദീകരിച്ചു.

TAGS :

Next Story