'മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാർ, പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും': വി.ഡി സതീശൻ
സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ബാക്കി ജനം തീരുമാനിക്കട്ടേയെന്നും വി.ഡി സതീശന്

- Published:
30 March 2026 11:20 AM IST

തിരുവനന്തപുരം: സംവാദത്തിന് തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സംവാദത്തിന് എത്തും. സമയവും മുഖ്യമന്ത്രിക്ക് തീരുമാനിക്കാമെന്നും ബാക്കി ജനം തീരുമാനിക്കട്ടേയെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ വി.ഡി സതീശന്‍ വ്യക്തമാക്കി.
കേരള വികസനത്തില്‍ വി.ഡി സതീശനുമായി സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. എല്‍ഡിഎഫ് ഭരണ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് കാര്‍ഡ് പങ്കുവെച്ചാണ് ഇതില്‍ സംവാദമാകാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. സംവാദത്തിന് വെല്ലുവിളിച്ച വി.ഡി സതീശന് മറുപടിയായിട്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം കൊല്ലത്ത് നടന്ന ഇന്നത്തെ വാർത്താസമ്മേളനത്തിലും സംവാദത്തിന് തയ്യാറന്നെ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. വികസനം മാത്രം ആവരുത് സംസാരിക്കേണ്ടതെന്നും എല്ലാ കാര്യങ്ങൾക്കും മറുപടി ഉണ്ടെങ്കിൽ സംവാദം ആകാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ മറുപടി വന്ന് മിനിറ്റുകൾക്കകമാണ് വി.ഡി സതീശന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തുമെന്നും സതീശൻ പറഞ്ഞു.
Adjust Story Font
16
