ഡൽഹിയിലെ തോൽവിക്ക് കാരണം 'ഇൻഡ്യ' മുന്നണിയിലെ ഭിന്നിപ്പ്; പി.കെ കുഞ്ഞാലിക്കുട്ടി
അടിയന്തരമായി 'ഇന്‍ഡ്യ' മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഡല്‍ഹി തെരഞ്ഞെടുപ്പിൽ 'ഇന്‍ഡ്യ' മുന്നണിയിലെ ഭിന്നിപ്പ് തിരിച്ചടിയായെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.
'ആംആദ്മി പാർട്ടിയും കോൺഗ്രസും ഒന്നിച്ചു നിന്നിരുന്നെങ്കിൽ ഗുണമുണ്ടാകുമായിരുന്നു. അടിയന്തരമായി 'ഇന്‍ഡ്യ' മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എല്ലാവരും പുനരാലോചനക്ക് തയ്യാറാവണം. അടിയന്തരമായി 'ഇൻഡ്യ' മുന്നണിയോഗം ചേർന്ന് വിഷയം ചർച്ച ചെയ്യണമെന്നും ലീഗ് ഇക്കാര്യം യോഗത്തിൽ ഉന്നയിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ ബിജെപിക്ക് സൗകര്യം ഒരുക്കിയത് കോൺഗ്രസെന്ന് എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. 'ഇന്‍ഡ്യ'സഖ്യം ശരിയായി പ്രവർത്തിക്കാതിരുന്നതിന് കാരണം കോൺഗ്രസ് നിലപാടാണ്. ഡൽഹിയിൽ എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് കോൺഗ്രസിന് ആയിരുന്നുവെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.
Watch Video Report
Adjust Story Font
16

