Quantcast

'ഒപ്പം നിൽക്കണം'; മറ്റത്തൂരിലെ ബിജെപി സഖ്യം എതിർത്തയാളെ സ്വാധീനിക്കാൻ ശ്രമിച്ച് വിമത നേതാക്കൾ

പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെയാണ് വിമത നേതാവ് ടി.എം ചന്ദ്രൻ സ്വാധീക്കാൻ ശ്രമിച്ചത്

MediaOne Logo

Web Desk

  • Updated:

    2026-01-01 06:28:22.0

Published:

1 Jan 2026 11:20 AM IST

ഒപ്പം നിൽക്കണം; മറ്റത്തൂരിലെ ബിജെപി സഖ്യം എതിർത്തയാളെ സ്വാധീനിക്കാൻ ശ്രമിച്ച് വിമത നേതാക്കൾ
X

തൃശൂര്‍: മറ്റത്തൂരിലെ ബിജെപിയുമായുള്ള സഖ്യത്തെ എതിർത്തയാളെ സ്വാധീനിക്കാൻ ശ്രമിച്ച് വിമത നേതാക്കൾ. പഞ്ചായത്തംഗം അക്ഷയ് സന്തോഷിനെയാണ് വിമത നേതാവ് ടി.എം ചന്ദ്രൻ സ്വാധീക്കാൻ ശ്രമിച്ചത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണത്തിൻ്റെ ശബ്ദരേഖ പുറത്തായി.

തങ്ങളോടൊപ്പം നിൽക്കണമെന്നും ബിജെപിയുമായി ബന്ധമില്ലെന്ന് പത്രസമ്മേളനത്തിൽ പറയണമെന്നും ചന്ദ്രൻ ആവശ്യപ്പെട്ടു. ഒരുമിച്ചെടുത്ത തീരുമാനത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഒന്നിച്ചു നിൽക്കണമെന്നും ആവശ്യം. രാജി വെക്കാമെന്ന് അക്ഷയ് അറിയിച്ചപ്പോൾ അതു വേണ്ടെന്നും ചന്ദ്രൻ്റെ നിർബന്ധം. ബിജെപിയുടെ പിന്തുണയോടുകൂടി പ്രസിഡൻ്റായ ആൾ രാജിവയ്ക്കാതെ കൂടെ വരില്ല എന്നായിരുന്നു അക്ഷയുടെ മറുപടി. വർഗീയ രാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ല. ആൾക്കാർ നോക്കി ചിരിക്കുകയാണ്. താൻ മെമ്പർ സ്ഥാനം രാജിവെക്കാൻ തയാറാണെന്നും അക്ഷയ് പറഞ്ഞു.

അതേസമയം, മറ്റത്തൂർ വിഷയത്തിൽ പാർട്ടിക്ക് വ്യക്തമായ നിലപാടുണ്ടെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. കെപിസിസി ആയാലും ഡിസിസിയായാലും ഇക്കാര്യത്തിൽ ഒറ്റ നിലപാടേ ഉണ്ടാകുവെന്നും വേണുഗോപാൽ പറഞ്ഞു. വർഗീയ സംഘടനകളും ആയുള്ള ഒരു ബന്ധവും പാർട്ടിക്ക് ഉണ്ടാകില്ല. പാർട്ടിയുടെ നിലപാട് അനുസരിച്ച് മുന്നോട്ട് പോകുമെന്ന കാര്യം വ്യക്തമാണ് , അക്കാര്യത്തിൽ ഒരു അഭിപ്രായം വ്യത്യാസങ്ങളുമില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story