അമ്പലപ്പുഴ കോൺഗ്രസിൽ വിമത നീക്കം; മണ്ഡലം സെക്രട്ടറിയെ സസ്പെൻഡ് ചെയ്തു
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാര്‍ഥികൾ പ്രചാരണരംഗം സജീവമാക്കി

ആലപ്പുഴ: അമ്പലപ്പുഴയിലെ കോൺഗ്രസിൽ വിമത നീക്കം. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ മണ്ഡലം സെക്രട്ടറിയെ പാർട്ടി സസ്പെൻഡ് ചെയ്തു. ഷാനു ഭൂട്ടോയേയാണ് സസ്പെൻഡ് ചെയ്തത്. മാധ്യമങ്ങളിൽ പാർട്ടിക്കെതിരെ പ്രസ്താവന നൽകിയതിനും സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനുമാണ് നടപടി.
കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാത്തതിൽ പ്രതിഷേധിച്ച് ഡിസിസി വൈസ് പ്രസിഡന്‍റ് സജി ജോസഫ്, ജനറൽ സെക്രട്ടറി കെ.ഗോപകുമാർ എന്നിവർ രാജിവച്ചു. സജി ജോസഫ് കുട്ടനാട്ടിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും.
അതേസമയം സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് സ്ഥാനാര്‍ഥികൾ പ്രചാരണരംഗം സജീവമാക്കി. കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാനായത് ഭാഗ്യമെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി പ്രതികരിച്ചു. ഷാഫി പറമ്പിൽ എംപി ഉൾപ്പെടെ പങ്കെടുക്കുന്ന മെഗാ റോഡ് ഷോയുമായാണ് കൊയിലാണ്ടിയിലെ സ്ഥാനാർഥി കെ. പ്രവീൺകുമാറിന്‍റെ പ്രചാരണം.
ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ രമേശ് ചെന്നിത്തല ഹരിപ്പാട് റോഡ് ഷോ നടത്തി. സർക്കാരിനെതിരെയുള്ള വിധി എഴുത്താണ് ഈ തെരഞ്ഞെടുപ്പെന്ന് രമേശ് ചെന്നിത്തല മീഡിയവണിനോട് പറഞ്ഞു.പത്തനാപുരം നിയോജക മണ്ഡലത്തിൽ ജ്യോതികുമാർ ചാമക്കാലയും അരൂരിൽ ഷാനിമോൾ ഉസ്മാനും പ്രചാരണം തുടരുകയാണ്.
Adjust Story Font
16

